കൂത്തുപറമ്പ്: കൊവിഡ് കേസുകൾ അധികരിക്കുന്നത് കൂത്തുപറമ്പ് മേഖലയിൽ കടുത്ത ആശങ്കയുയർത്തുന്നു വലിയവെളിച്ചത്ത് സി.ഐ.എസ്.എഫ് ബാരക്കിലാണ് കൊവിഡ് വലിയതോതിൽ പടർന്നിരിക്കുന്നത് . ഇതിനകം 58 സി.ഐ.എസ്.എഫ് ജവാന്മാരാണ് ഇതിനകം പൊസിറ്റീവായി നിൽക്കുന്നത്.
ബാരക്കിലുള്ള പത്തോളം പേർ ക്വാറന്റയിനിലുമാണ്.140 ഓളം സുരക്ഷാ ഭടന്മാരാണ് ഇവിടെ താമസിക്കുന്നത്. ആരോഗ്യ വകുപ്പിനോടൊപ്പം ജില്ലാ ഭരണകൂടവും പ്രശ്നത്തെ ഗൗരവമായാണ് കൈകാര്യം ചെയ്യുന്നത്. അവശേഷിക്കുന്നവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള നടപടി പുരോഗമിക്കുകയാണ്. കൂത്തുപറമ്പ് ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ ബാരക്ക് മുഴുവൻ അണുവിമുക്തമാക്കിയിട്ടുണ്ട്. വലിയ വെളിച്ചം മേഖല ട്രിപ്പിൾ ലോക്ക് ഡൗണിലാണ്.
കണ്ണൂർ വിമാനത്താവളത്തിൽ ഡ്യൂട്ടിയിലേർപ്പെടുന്ന സുരക്ഷാഭടന്മാരാണ് വലിയ വെളിച്ചത്തെ ബാരക്കിലുള്ളത്. അവധി കഴിഞ്ഞ് വിവിധ സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയവർക്കാണ് ഇവിടെ ആദ്യം രോഗം ബാധിച്ചത്. ഇവരിൽ നിന്ന് പത്തോളം പേർക്ക് സമ്പർക്കത്തിലൂടെ രോഗം പകർന്നു.