കാഞ്ഞങ്ങാട്: അമ്പലത്തറ ടൗണിൽ പ്രവർത്തിക്കുന്ന ക്യൂമാർട്ട് സൂപ്പർ മാർക്കറ്റിൽ നിന്ന് പണവും സാധനങ്ങളും മോഷണം പോയി. ഇന്നലെ രാവിലെ ഏഴ് മണിക്ക് കട തുറക്കാൻ എത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത് .ഷട്ടറിന്റെ പൂട്ട് തകർത്തായിരുന്നു മോഷണം .

മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന നാണയ തുട്ടുകളടക്കം ഏഴായിരത്തോളം രൂപയും ഭക്ഷണ സാധനങ്ങളും മോഷണം പോയിട്ടുണ്ട്. ഉടമ മീങ്ങോത്തെ സുനിൽകുമാറിന്റെ പരാതിയിൽ അമ്പലത്തറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പിറകുവശത്തെ പൂട്ട് പൊളിച്ചാണ് കള്ളൻ അകത്ത് കയറിയത് . സിസിടിവി കാമറകൾ തകർത്ത് ഡിസ്‌കുകളും മോഷ്ടിച്ചിട്ടുണ്ട്.