കാസർകോട് : അഞ്ചുപേർക്ക് കൂടി കാസർകോട് ജില്ലയിൽ കൊവിഡ് 19 സ്ഥിരീകരിച്ചു. നാല് പേർ വിദേശത്തു നിന്നും ഒരാൾ ബംഗളുരുവിൽ നിന്നും എത്തിയവരാണ്. ജൂൺ 20 ന് ദുബൈയിൽ നിന്നെത്തിയ 35 വയസ്സുളള ചെമ്മനാട് സ്വദേശി, 20 വയസ്സുളള കാസർകോട് സ്വദേശി, 42 വയസ്സുളള ഉദുമ സ്വദേശി എന്നിവർക്കും ജൂൺ 14 ന് കുവൈത്തിൽ നിന്ന് വന്ന 30 വയസ്സുളള ബേഡഡുക്ക സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ജൂൺ 27 ന് ബാംഗളൂരുവിൽ നിന്ന് വന്ന 38 വയസുള്ള ചെങ്കള സ്വദേശിയ്ക്കും കോവിഡ് സ്ഥിരീകരിച്ചു.
31 പേർ രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങിയത് ജില്ലയ്ക്ക് ആശ്വാസമായി. വീടുകളിൽ 6742 പേരും സ്ഥാപന നീരിക്ഷണത്തിൽ 355 പേരുമുൾപ്പെടെ ജില്ലയിൽ 7097 പേരാണ് നിരീക്ഷണത്തിലുള്ളത്.