ആലക്കോട്: നിയന്ത്രണംവിട്ട കാർ റോഡിൽ നിന്നും തെന്നിമാറി വീട് ഇടിച്ചു തകർത്തു. വട്ടക്കയം രയറോം റൂട്ടിൽ ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. ആലക്കോട് നിന്നും രയറോം ഭാഗത്തേയ്ക്ക് വന്ന കാർ ആണ് അപകടത്തിൽ പെട്ടത്. വീടിന്റെ മേൽകൂര തകർന്നു വീണു. ഒരാഴ്ചയായി ഈ വീട് പൂട്ടിക്കിടക്കുകയായിരുന്നു. സംഭവസമയത്ത് വീട്ടിൽ ആളില്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.