കണ്ണൂർ: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ കണ്ണൂർ കോർപ്പറേഷൻ കേന്ദ്രീകൃതമായി കമ്മിറ്റി (കെ.വി.വി.ഇ.എസ്.കെ.സി.സി.) രൂപീകൃതമായി. കെ.വി.വി.ഇ.എസ് ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു. ഏകോപന സമിതിയുടെ നിരന്തര ഇടപെടലിനെ തുടർന്ന് നാളുകളായി അടച്ചിട്ടിരുന്ന കടകൾ തുറക്കാൻ അനുവദിച്ച ജില്ലാ ഭരണകൂടത്തിനും പൊലീസ് അധികാരികൾക്കും ജില്ലാ പ്രസിഡന്റ് നന്ദി അറിയിച്ചു. സോപ്പ്, മുഖാവരണം, സാമൂഹിക അകലം പാലിക്കൽ എന്നിവ വ്യാപാരികൾ ഉറപ്പ് വരുത്തുമെന്നും ദേവസ്യ മേച്ചേരി കൂട്ടിച്ചേർത്തു. കോർപ്പറേഷൻ കമ്മിറ്റി പ്രസിഡന്റ് കെ. അജിത്ത് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ. താജ് ജേക്കബ്ബ് സ്വാഗതവും പി.പി.ഷമീം നന്ദിയും പറഞ്ഞു.
സി.സി. ദിനേശ് (ഓറഞ്ച് സൂപ്പർ മാർക്കറ്റ് ), ബാബുരാജ് (സിമന്റ് ഡീലേഴ്സ് പ്രസിഡന്റ്), പി.കെ. സുധീർ (പി കെ ഡ്രഗ്സ്), എം. നൗഷാദ് (ബൈക്ക് സ്റ്റോർ), ആർ.എസ്. നമ്പ്യാർ (കമ്പ്യൂട്ടർ അസോസിയേഷൻ പ്രസിഡന്റ്) എന്നിവർക്ക് ജില്ലാ പ്രസിഡന്റ് അംഗത്വം നൽകി.