rajan-periya
rajan periya

കാസർകോട്: മഹിളാ കോൺഗ്രസ് കമ്മിറ്റികളുടെ പുനഃസംഘടനയുമായി ബന്ധപ്പെട്ട് കാസർകോട് ഡി.സി.സിയിൽ ഉടലെടുത്ത തർക്കത്തെ തുടർന്ന് രാജൻ പെരിയ ഉദുമ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവച്ചു. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടിക്കും രാജിക്കത്ത് അയച്ചുകൊടുത്തു.

ഉദുമ ബ്ലോക്ക് കോൺഗ്രസ് വാട്സ്ആപ് ഗ്രൂപ്പിൽ ബ്ലോക്ക് ഭാരവാഹികൾ ചാർജെടുത്തതിന് ശേഷം ഡി.സി.സി സെക്രട്ടറിയായ വനിതാ നേതാവിന്റെ പോസ്റ്റിനെ ചൊല്ലിയുള്ള തർക്കമാണ് ബ്ളോക്ക് പ്രസിഡന്റിന്റെ രാജിയിൽ കലാശിച്ചത്. ഈ നടപടി രാജൻ പെരിയ ചോദ്യം ചെയ്തതിനെ തുടർന്ന് കാസർകോട് ഡി.സി.സി പ്രസിഡന്റിന്റെ ചേമ്പറിൽ നാല് മഹിളാ കോൺഗ്രസ് ഭാരവാഹികളുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിലും വനിതാ നേതാവ് നിലപാടിൽ നിന്ന് അയഞ്ഞില്ല. പാർട്ടി പ്രവത്തകനായി പൊതുരംഗത്തു പ്രവർത്തിക്കുമെന്നും രാജൻ പെരിയ രാജിക്കത്തിൽ വ്യക്തമാക്കുന്നു.