കാസർകോട്: ജില്ലയിൽ ഏഴു പേർക്ക് കൂടി ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ചു. ഇവർ വിദേശത്ത് നിന്നെത്തിയവരാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ.വി. രാംദാസ് അറിയിച്ചു.

ജൂൺ 19 ന് ദുബായിൽ നിന്നെത്തിയ 60 വയസുള്ള പള്ളിക്കര സ്വദേശി, കുവൈത്തിൽ നിന്നെത്തിയ 38 വയസുള്ള കാഞ്ഞങ്ങാട് സ്വദേശി,​ 24 ന് ഖത്തറിൽ നിന്നെത്തിയ 27 വയസുള്ള പുല്ലൂർ പെരിയ സ്വദേശി, 28 ന് ദുബായിൽ നിന്നുവന്ന 25 വയസുള്ള പള്ളിക്കര സ്വദേശി, 30 ന് മസ്‌കറ്റിൽ നിന്നെത്തിയ 31 വയസുള്ള അജാനൂർ സ്വദേശി, 30 ന് ഒമാനിൽ നിന്നുവന്ന 55 വയസുള്ള ചെമ്മനാട് സ്വദേശി, 30 ന് സൗദിയിൽ നിന്നുവന്ന 29 വയസുള്ള മംഗൽപാടി സ്വദേശി എന്നിവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

25 വയസുള്ള അജാനൂർ സ്വദേശി,​ 42 വയസുള്ള നീലേശ്വരം സ്വദേശി, 44 വയസുള്ള മംഗൽപാടി സ്വദേശിനി, 58 വയസുള്ള പടന്ന സ്വദേശി, 26 വയസുള്ള വോർക്കാടി സ്വദേശിനി,​ 58 വയസുള്ള മീഞ്ച സ്വദേശി, 59 വയസുള്ള ഉദുമ സ്വദേശി, മംഗൽപാടിയിലെ ഏഴു വയസുള്ള കുട്ടി, 39 വയസുള്ള കാറഡുക്ക സ്വദേശി, 38 വയസുള്ള പള്ളിക്കര സ്വദേശി, 30 വയസുള്ള ചെങ്കള സ്വദേശി, 44 വയസുള്ള ചെങ്കള സ്വദേശി,​ 47 വയസുള്ള അജാനൂർ പഞ്ചായത്ത് സ്വദേശി എന്നിവർക്കാണ് കൊവിഡ് നെഗറ്റീവായത്.