ആറു പേർ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ
കണ്ണൂർ: ജില്ലയിൽ 18 പേർക്ക് ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. 11 പേർ വിദേശ രാജ്യങ്ങളിൽ നിന്നും ഒരാൾ ഡൽഹിയിൽ നിന്നും എത്തിയവരാണ്. 11 പേർ ഇന്നലെ രോഗമുക്തരായി.
ജൂൺ 11ന് റിയാദിൽ നിന്നെത്തിയ മയ്യിൽ സ്വദേശി 62കാരൻ, 19ന് ദുബായിൽ നിന്നെത്തിയ മുഴപ്പിലങ്ങാട് സ്വദേശി 34കാരൻ, 24ന് ഒമാനിൽ നിന്നെത്തിയ തലശ്ശേരി സ്വദേശി 28കാരി, 26ന് ദുബായിൽ നിന്നെത്തിയ മുഴപ്പിലങ്ങാട് സ്വദേശി 65കാരി, അതേദിവസം ഖത്തറിൽ നിന്നെത്തിയ പാനൂർ സ്വദേശി 34കാരൻ, 30ന് ഒമാനിൽ നിന്നെത്തിയ തളിപ്പറമ്പ് സ്വദേശി 42കാരൻ, 18ന് ഷാർജയിൽ നിന്നെത്തിയ പെരളശ്ശേരി സ്വദേശി 42കാരൻ, 19ന് ഒമാനിൽ നിന്നെത്തിയ പാനൂർ സ്വദേശി 43കാരൻ, 24ന് ബഹറിനിൽ നിന്നെത്തിയ കോളയാട് സ്വദേശി 31കാരൻ, ജൂലൈ ഒന്നിന് അബൂദബിയിൽ നിന്നെത്തിയ മുംബൈ സ്വദേശിയായ വിമാന ജീവനക്കാരൻ 30കാരൻ, കൊച്ചി വിമാനത്താവളം വഴി ജൂൺ 10ന് ദുബായിൽ നിന്നെത്തിയ പിണറായി സ്വദേശി 38കാരൻ എന്നിവരാണ് വിദേശത്ത് നിന്ന് എത്തിയവർ.
പെരിങ്ങോം സ്വദേശി 36കാരൻ 21ന് മംഗള എക്സ്പ്രസിലാണ് ഡൽഹിയിൽ നിന്ന് കണ്ണൂരിലെത്തിയത്. സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരിൽ മൂന്ന് കേരള സ്വദേശികൾക്കും ആസാം, മധ്യപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നുള്ള ഒരോ പേർക്കുമാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്.
ഇതോടെ ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം 525 ആയി. ഇവരിൽ 309 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മുട്ടം സ്വദേശി 26കാരി, കടന്നപ്പള്ളി സ്വദേശി 55കാരൻ, മുഴപ്പിലങ്ങാട് സ്വദേശി 49കാരി, എരമം കുറ്റൂർ സ്വദേശി 43കാരി, മാട്ടൂൽ സ്വദേശി 40കാരൻ, തൃപ്പങ്ങോട്ടൂർ സ്വദേശി 63കാരൻ, കണിച്ചാർ സ്വദേശി 65കാരി, കൊളശ്ശേരി സ്വദേശി 58കാരൻ, ചൊക്ലി സ്വദേശി 45കാരൻ, മുണ്ടേരി സ്വദേശി 49കാരൻ, എട്ടിക്കുളം സ്വദേശി 44കാരൻ എന്നിവരാണ് ഇന്നലെ ഡിസ്ചാർജ് ആയത്.
നിലവിൽ ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 22609 പേരാണ്. ജില്ലയിൽ നിന്ന് ഇതുവരെ 15685 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 14749 എണ്ണത്തിന്റെ ഫലം വന്നു. ഇതിൽ 13835 എണ്ണം നെഗറ്റീവാണ്. 936 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.