endosalphan
മുളിയാറിൽ എൻഡോസൾഫാൻ പുനരധിവാസ ഗ്രാമത്തിന് റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ ശിലാസ്ഥാപനം നടത്തുന്നു. കെ കുഞ്ഞിരാമൻ എം എൽ എ, ജില്ലാ കളക്ടർ ഡോ. ഡി സജിത് ബാബു എന്നിവർ സമീപം

കാസർകോട്: മുളിയാറിൽ നിർമ്മിക്കുന്ന എൻഡോസൾഫാൻ പുനരധിവാസ ഗ്രാമത്തിന്റെ ആദ്യഘട്ട പ്രവൃത്തി പത്ത് മാസത്തിനുള്ളിൽ പൂർത്തീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ പറഞ്ഞു. വീഡിയോ കോൺഫറൻസിലൂടെ എൻഡോസൾഫാൻ പുനരധിവാസ ഗ്രാമത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു മന്ത്രി.

കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തിയാണ് പുനരധിവാസ ഗ്രാമത്തിന്റെ ആദ്യഘട്ട നിർമ്മാണം പൂർത്തീകരിക്കുക. ഇതിനായി അഞ്ച് കോടി രൂപയാണ് വകയിരുത്തിട്ടുള്ളത്‌ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പുനരധിവാസമായി ബന്ധപ്പെട്ട 24 ഓളം മികച്ച മോഡലുകളെ കുറിച്ച് പഠിച്ചും വിദ്ഗദ്ധരുടെയും പ്രാദേശികതലത്തിലുള്ള അഭിപ്രായം സ്വരൂപിച്ചുമാണ് പുനരധിവാസ ഗ്രാമത്തിന്റെ മാസ്റ്റർ തയ്യാറാക്കിയത്. എൻഡോസൾഫാൻ ദുരിത ബാധിതരുടെ സമഗ്രവികസനം ലക്ഷ്യമാക്കി ലോകത്തിന് തന്നെ മാതൃകയായി അന്തർദേശീയ നിലവാരമുള്ള പുനരധിവാസ ഗ്രാമം വികസിപ്പിച്ചെടുക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം.ഇതിനായി മുളിയാർ പഞ്ചായത്തിലെ 25 ഏക്കർ ഭൂമി ഏറ്റെടുത്തിട്ടുണ്ട്.സർക്കാരിന്റെ സ്വപ്ന പദ്ധതിയായ പുനരധിഗ്രാമം യഥാർത്ഥ്യമാക്കുന്നതിന് എല്ലാവരുടെയും പിന്തുണ ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു.

മന്ത്രി ഇ.ചന്ദ്രശേഖരൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.എം.സി.ഖമറുദ്ദീൻ മുഖ്യാതിഥിയായിരുന്നു.