കാസർകോട്: കാസർകോട് ജില്ലയിൽ 14 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ എട്ട് പേർ വിദേശത്ത് നിന്ന് വന്നവരും ആറ് പേർ ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയതാണെന്ന് ഡി എം ഒ ഡോ എ വി രാംദാസ് അറിയിച്ചു.

ജൂൺ 16 ന് കുവൈത്തിൽ നിന്നെത്തിയ 59 വയസുള്ള നീലേശ്വരം സ്വദേശി, 24 ന് സൗദിയിൽ നിന്നെത്തിയ 27 വയസുള്ള മൊഗ്രാൽപുത്തൂർ സ്വദേശി, 15 ന് കുവൈത്തിൽ നിന്നെത്തിയ 54 വയസുള്ള പള്ളിക്കര സ്വദേശി, 24 ന് കുവൈത്തിൽ നിന്നെത്തിയ 52 വയസുള്ള നീലേശ്വരം സ്വദേശി, 20 ന് ദുബായിൽ നിന്നു വന്ന 31 വയസുള്ള കാസർകോട് സ്വദേശി, 16 ന് ദുബായിൽ നിന്നെത്തിയ 31 വയസുള്ള അജാനൂർ സ്വദേശി, 23 ന് ദുബായിൽ നിന്നെത്തിയ 26 വയസുള്ള മഞ്ചേശ്വരം സ്വദേശി, 23 ന് അബുദാബിയിൽ നിന്നെത്തിയ 34 വയസുള്ള കുമ്പള സ്വദേശി , 29 ന് ബംഗളൂരുവിൽ നിന്ന് കാറിന് വന്ന 29 വയസുള്ള മൊഗ്രാൽപുത്തൂർ സ്വദേശി, 30 ന് മംഗളൂരുവിൽ നിന്ന് ലോറിയിൽ വന്ന 37 വയസുള്ള കാസർകോട് സ്വദേശി, 23 ന് മംഗളൂരുവിൽ നിന്ന് കാറിൽ വന്ന 34 വയസുള്ള വോർക്കാടി സ്വദേശിനി, 15 ന് മഹാരാഷ്ട്രയിൽ നിന്ന് ട്രെയിനിന് വന്ന 40 വയസുള്ള മംഗൽപാടി സ്വദേശി, 28 ന് മംഗളൂരുവിൽ നിന്ന് ഇരുചക്രവാഹനത്തിൽ വന്ന 24 വയസുള്ള മംഗൽപാടി സ്വദേശി, 29 ന് ഹൈദരാബാദിൽ നിന്ന് വിമാനത്തിൽ വന്ന 29 വയസുള്ള ചെമ്മനാട് സ്വദേശി എന്നിവർക്കാണ് കൊവിഡ് പോസിറ്റീവായത്.

ചികിത്സയിലുണ്ടായിരുന്ന ആറ് പേർക്ക് കൊവിഡ് നെഗറ്റീവായി. മഹാരാഷ്ട്രയിൽ നിന്നെത്തിയ 27 വയസുള്ള ചെറുവത്തൂർ സ്വദേശി, കുവൈത്തിൽ നിന്നെത്തിയ 43 വയസുള്ള കാഞ്ഞങ്ങാട് സ്വദേശി, കുവൈത്തിൽ നിന്നെത്തിയ 35 വയസുള്ള പനത്തടി സ്വദേശി, ഷാർജയിൽ നിന്ന് വന്ന 32 വയസുള്ള ഉദുമ പഞ്ചായത്ത് സ്വദേശി, ഷാർജയിൽ നിന്ന് എത്തിയ 40 വയസുള്ള കാഞ്ഞങ്ങാട് സ്വദേശി എന്നിവർക്കും ദുബായിൽ നിന്നെത്തിയ 54 വയസുള്ള പള്ളിക്കര സ്വദേശിയ്ക്കുമാണ് നെഗറ്റീവായത്