തലശ്ശേരി: ചിറക്കര കുഴിപ്പങ്ങാട് ഭഗവതി ക്ഷേത്രത്തിന് സമീപം ഫെബിനാസിൽ അറക്കൽ മാണിയാട്ട് അഷ്രഫ് (68) നിര്യാതനായി. തേയില മൊത്തവ്യാപാരിയും തലശ്ശേരി വാടിക്കലിലെ പൈപ്പ് ലാന്റ് പാർട്ട്ണറുമാണ്. ചിറക്കര കണ്ണോത്ത് ജുമാഅത്ത് പളളി ട്രഷററായി പ്രവർത്തിച്ചിരുന്നു. പരേതരായ കൊളപ്പാൽ ഹസൻകുട്ടി അറക്കൽ മാണിയാട്ട് ആസിയ ദമ്പതികളുടെ മകനാണ്. ഭാര്യ: കാട്ടിലെപീടിക ഫാത്തിമ. മക്കൾ: ഫർസീന, ഫസീല, ഫെബിന, പരേതനായ ഫർവീസ്. മരുമക്കൾ: ഫിറോസ് അബ്ദുള്ള (സൗദി), ഇർഷാദ് എടവന (മഞ്ചക്കൽ), ടി.കെ. ഫിറോസ് (മസ്‌കത്ത്). സഹോദരങ്ങൾ: എ.എം. ബഷീർ, അൻവർ, റഹീസ്, ഷഫീഖ്, സമീർ.