കണ്ണൂർ: ജില്ലയിൽ 35 പേർക്ക് ഇന്നലെ കൊവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. ഇവരിൽ 10 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 10 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. ബാക്കിയുള്ളവരിൽ 11 പേർ കണ്ണൂർ ഡി.എസ്.സിക്കാരും നാലു പേർ സി.ഐ.എസ്.എഫുകാരുമാണ്. ചികിത്സയിലായിരുന്ന 14 പേർ ഇന്നലെ രോഗമുക്തരായി.
കുവൈറ്റിൽ നിന്നെത്തിയ കുന്നോത്തുപറമ്പ് സ്വദേശി 42കാരൻ, ജിദ്ദയിൽ നിന്നെത്തിയ കീഴല്ലൂർ സ്വദേശി 39കാരൻ, ചിറ്റാരിപ്പറമ്പ് സ്വദേശി 47കാരി, സൗദി അറേബ്യയിൽ നിന്നെത്തിയ മട്ടന്നൂർ സ്വദേശി 50കാരൻ, ദമാമിൽ നിന്നെത്തിയ നാറാത്ത് സ്വദേശി 30കാരൻ, ഖത്തറിൽ നിന്നെത്തിയ കീഴല്ലൂർ സ്വദേശി 27കാരൻ, ഒമാനിൽ നിന്നെത്തിയ കുറുമാത്തൂർ സ്വദേശി 55കാരൻ, സൗദി അറേബ്യയിൽ നിന്നെത്തിയ പിണറായി സ്വദേശി 52കാരൻ, ഒമാനിൽ നിന്നെത്തിയ ശ്രീകണ്ഠാപുരം സ്വദേശി ഒൻപത് വയസ്സുകാരൻ, റിയാദിൽ നിന്നെത്തിയ കൊളച്ചേരി സ്വദേശി 29കാരൻ എന്നിവരാണ് വിദേശത്തുനിന്നെത്തിയവർ.
ചെന്നൈയിൽ നിന്നെത്തിയ കണ്ണൂർ സ്വദേശി 31കാരൻ, ബെംഗളൂരുവിൽ നിന്നെത്തിയ മൊകേരി സ്വദേശി 56കാരൻ, ശ്രീനഗറിൽ നിന്നെ ത്തിയ കുറ്റ്യാട്ടൂർ സ്വദേശി 34കാരൻ, ബെംഗളൂരുവിൽ നിന്നെത്തിയ ആലക്കോട് സ്വദേശി 37കാരൻ, മംഗളൂരുവിൽ നിന്നെത്തിയ കണ്ണൂർ സ്വദേശി 37കാരൻ, മൈസൂരിൽ നിന്നെത്തിയ കോട്ടയം മലബാർ സ്വദേശികളായ നാല് വയസുള്ള പെൺകുട്ടി, 27കാരി, ബെംഗളൂരുവിൽ നിന്നെത്തിയ മാട്ടൂൽ സ്വദേശി 45കാരൻ, കണ്ണൂർ സ്വദേശികളായ 25കാരൻ, 35കാരൻ എന്നിവരാണ് ഇതര സംസ്ഥാനത്ത് നിന്നും എത്തിയവർ.
കണ്ണൂർ ഡി.എസ്.സി സെന്ററിലെ ഹിമാചൽ പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നുള്ള ഈരണ്ടു പേർക്കും തമിഴ്നാട്, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, മേഘാലയ, കർണാടക, ഡൽഹി, കേരളം എന്നിവിടങ്ങളിൽ നിന്നുള്ള ഓരോരുത്തർക്കുമാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. സി.ഐ.എസ്.എഫുകാരിൽ നിന്ന് ഉത്തർപ്രദേശ് സ്വദേശികളായ രണ്ടു പേരും കേരള, കർണാടക സ്വദേശികളായ ഒരാൾ വീതവും പുതുതായി രോഗബാധിതരായി.
ഇതോടെ ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം 561 ആയി. ഇവരിൽ 323 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. പയ്യന്നൂർ സ്വദേശി 27കാരൻ, മുഴപ്പിലങ്ങാട് സ്വദേശികളായ 49കാരി, 29കാരൻ, മൊകേരി സ്വദേശി 49കാരൻ, പെരളശ്ശേരി സ്വദേശി 39കാരൻ, പാനൂർ സ്വദേശി 44 കാരൻ, മാട്ടൂൽ സ്വദേശി 64 കാരൻ, ചെങ്ങളായി സ്വദേശി 40കാരൻ, ഉളിക്കൽ സ്വദേശി 31കാരൻ, നടുവിൽ സ്വദേശി 25കാരി, ചപ്പാരപ്പടവ് സ്വദേശി 21കാരി, തലശ്ശേരി സ്വദേശി 45കാരി, കതിരൂർ സ്വദേശി 48കാരി, എട്ടിക്കുളം സ്വദേശി 60കാരൻ എന്നിവർക്കാണ് ഇന്നലെ രോഗം ഭേദമായത്.
നിലവിൽ ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 22989 പേരാണ്. ജില്ലയിൽ നിന്ന് ഇതുവരെ 15936 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 15400 എണ്ണത്തിന്റെ ഫലം വന്നു. ഇതിൽ 14443 എണ്ണം നെഗറ്റീവാണ്. 536 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.