മാഹി: ഓട്ടോമാറ്റിക് സാനിറ്റൈസർ മെഷീനുമായി മുഹമ്മദ് അജ്മൽ എന്ന കൊച്ചു ശാസ്ത്രജ്ഞൻ. ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ തുടങ്ങിയ പരീക്ഷണം കഴിഞ്ഞദിവസം വിജയിച്ചതിൽ അതിയായ സന്തോഷത്തിലാണ് മുഹമ്മദ് അജ്മൽ.
സാനിറ്റൈസർ ബോട്ടിൽ സ്ഥാപനങ്ങളിലും മറ്റും ഉപയോഗിക്കുമ്പോൾ തുടർച്ചയായ ഉപയോഗത്തിലൂടെ കൊവിഡ് വ്യാപനത്തിന് ഇടവരുമോ എന്ന ചിന്തയാണ് ഇങ്ങനെയൊരു മെഷീൻ നിർമ്മിക്കാൻ അജ്മലിനെ പ്രേരിപ്പിച്ചത്. മെഷീനിൽ ഘടിപ്പിച്ച സെൻസറിനു സമീപം കൈവച്ചാൽ ഓട്ടോമാറ്റിക്കായി സാനിറ്റൈസർ പുറത്തു വരുന്നതാണ് അജ്മലിന്റെ കണ്ടുപിടിത്തം. ഇതറിഞ്ഞ്
അഭിനന്ദിക്കാനും മെഷീൻ നിർമ്മിക്കാൻ ഓർഡർ നൽകാനും നിരവധി പേര് വിളിക്കുന്നുണ്ട്.
മാഹി ജവഹർലാൽ നെഹ്റു ഹയർ സെക്കൻഡറി സ്‌കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് മുഹമ്മദ് അജ്മൽ.
സ്‌കൂളിൽ നിന്നും നിരവധി ശാസ്ത്ര മേളകളിൽ പങ്കെടുക്കാറുണ്ട്.
2019ൽ ബംഗളൂരുവിൽ നടന്ന സതേൺ ഇന്ത്യ സയൻസ് ഫെയറിൽ രണ്ടാം സ്ഥാനം, 2020ൽ ചെന്നൈയിൽ വെച്ച് നടന്ന സതേൺ ഇന്ത്യ സയൻസ് ഫെയറിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനവും, മികച്ച വ്യക്തിഗത എക്സിബിറ്റിനുള്ള പ്രൈസും ലഭിച്ചിരുന്നു.
മാഹി റീജ്യണൽ ശാസ്ത്ര മേളയിൽ ഒന്നാം സ്ഥാനം തുടങ്ങി കഴിവ് തെളിയിച്ചിട്ടുണ്ട്.
മാഹി മഞ്ചക്കൽ ഐഷോമ ക്വാർട്ടേഴ്സിൽ താമസ്സിക്കുന്ന ഖാസിം -റുബീന ദമ്പതികളുടെ മകനാണ്.