കാസർകോട്: ഉദുമ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മുൻ ജനറൽ സെക്രട്ടറി പൊയിനാച്ചി പറമ്പിലെ എം. രാഘവൻ നായർ (63) നിര്യാതനായി. യൂത്ത് കോൺഗ്രസ് മുൻ ജില്ലാ ജനറൽ സെക്രട്ടറിയും വിവിധ സന്നദ്ധ സംഘടനകളുടെ ഭാരവാഹിയുമായിരുന്നു. ഭാര്യ: സതീദേവി. ഏകമകൻ: നവനീത് (വിദ്യാർത്ഥി). സഹോദരങ്ങൾ: എം. നാരായണൻ നായർ, എം. കൃഷ്ണൻ നായർ, പരേതരായ നാരായണിയമ്മ, ചെറിയോളമ്മ, കുമാരൻ നായർ.