കണ്ണൂർ: ജില്ലയിലെ കൊവിഡ് 19 രോഗികളുടെ എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ മാർക്കറ്റുകൾ ഉൾപ്പെടെയുള്ള കച്ചവട കേന്ദ്രങ്ങൾക്ക് പ്രത്യേക മാർഗനിർദ്ദേശങ്ങൾ ജില്ലാ ഭരണകൂടം പുറത്തിറക്കി. നിർദ്ദേശങ്ങൾക്ക് വിരുദ്ധമായ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതടക്കമുള്ള കർശന നടപടികൾ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർ സ്വീകരിക്കേണ്ടതാണ് എന്നും കളക്ടർ ഉത്തരവിൽ വ്യക്തമാക്കി.
കണ്ടെയിൻമെന്റ് സോണിന് പുറത്തുള്ള മാർക്കറ്റുകൾ, ഹാർബറുകൾ ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങളിൽ മാസ്‌ക് ധാരണം, സാമൂഹിക അകലം, സാനിറ്റൈസർ ഉപയോഗം എന്നിവ നിർബന്ധമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.
സ്ഥാപനങ്ങളിൽ ആൾക്കൂട്ടം ഉണ്ടാകുന്നില്ലെന്നും ഒരേ സമയം അഞ്ചിൽ കൂടുതൽ ആളുകൾ സ്ഥാപനത്തിൽ പ്രവേശിക്കുന്നില്ലെന്നും സ്ഥാപന ഉടമകൾ ശ്രദ്ധിക്കണം.വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുന്നതിനുള്ള സമയക്രമം തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാരും പൊലീസും ചേർന്ന് നിശ്ചയിക്കണമെന്നും കളക്ടർ നിർദ്ദേശിച്ചു.