കാസർകോട്: ജില്ലയിൽ ഇന്നലെ കൊവിഡ് ബാധിച്ചത് 28 പേർക്ക്. ഒറ്റദിവസം ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചതും ഇന്നലെയാണ്. ഇവരിൽ 10 പേർ വിദേശത്ത് നിന്നും 11 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണെന്ന് ഡി.എം.ഒ ഡോ എ വി രാംദാസ് അറിയിച്ചു.
16 ന് ഷാർജയിൽ നിന്നുവന്ന 64 വയസുള്ള അജാനൂർ സ്വദേശി, 20 ന് ദുബായിൽ നിന്നുവന്ന 39 വയസുള്ള അജാനൂർ സ്വദേശി, 11 ന് കുവൈത്തിൽ നിന്നുവന്ന 64 വയസുള്ള പള്ളിക്കര സ്വദേശി , 22 ന് ഷാർജയിൽ നിന്നുവന്ന 39 വയസുള്ള പുല്ലൂർ പെരിയ സ്വദേശി , 20 ന് ദുബായിൽ നിന്നുവന്ന 31 വയസുള്ള കോടോം ബേളൂർ സ്വദേശി, 30 ന് ദുബായിൽ നിന്നുവന്ന 23 വയസുള്ള മംഗൽപാടി സ്വദേശി , 20 ന് ദുബായിൽ നിന്നുവന്ന 33 വയസുള്ള കുമ്പള സ്വദേശി , 25 ന് ഖത്തറിൽ നിന്നുവന്ന 43 വയസുള്ള മംഗൽപാടി സ്വദേശി, 25 ന് ദുബായിൽ നിന്നുവന്ന 27 വയസുള്ള പുല്ലൂർ പെരിയ സ്വദേശി, ജൂലായ് രണ്ടിന് കുവൈത്തിൽ നിന്നുവന്ന 48 വയസുള്ള അജാനൂർ സ്വദേശിയുമാണ് വിദേശത്തു നിന്നെത്തിയവർ.
വോർക്കാടിയിലെ 13 വയസുള്ള ആൺകുട്ടി, ജൂലായ് 2 ന് എറണാകുളത്ത് നിന്നുവന്ന 24 വയസുള്ള കുമ്പള സ്വദേശി, സമൂഹ അടുക്കളയിൽ ജോലി ചെയ്തിരുന്ന 47 വയസുള്ള മഞ്ചേശ്വരം സ്വദേശിനി, 44 വയസുള്ള മീഞ്ച സ്വദേശി, ഹൊസങ്കടിയിലെ സ്വകാര്യ ലാബ് ടെക്നീഷന്മാരായ 21 വയസ് വീതമുള്ള മഞ്ചേശ്വരം , വോർക്കാടി സ്വദേശിനികൾ , 26 വയസുള്ള പൈവളിഗെ സ്വദേശിനി എന്നിവർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.
ജൂൺ 28 ന് മഹാരാഷ്ട്രയിൽ നിന്നുവന്ന 51 വയസുള്ള മംഗൽപാടി സ്വദേശി, 30 ന് മംഗളൂരുവിൽ നിന്നുവന്ന 41 വയസുള്ള മീഞ്ച സ്വദേശി, 23 ന് മഹാരാഷ്ട്രയിൽ നിന്നുവന്ന 36 വയസുള്ള എൻമകജെ സ്വദേശിനി, 29 ന് ബംഗളൂരുവിൽ നിന്ന് വന്ന 47 വയസുള്ള മൊഗ്രാൽപുത്തൂർ സ്വദേശി, 30 ന് മംഗളൂരുവിൽ നിന്ന് വന്ന 40 വയസുള്ള മധുർ സ്വദേശി, 29 ന് മംഗളൂരുവിൽ നിന്ന് വന്ന 53 വയസുള്ള കാസർകോട് സ്വദേശി, 29 ന് മംഗളൂരുവിൽ നിന്ന് പിക്ക് വാനിൽ വന്ന മുളിയാറിലെ 35, 30 വയസുള്ള സഹോദരങ്ങൾ, മംഗളൂരുവിൽ നിന്ന് ബൈക്കിൽ വന്ന 22 വയസുള്ള മഞ്ചേശ്വരം സ്വദേശി, ജൂൺ 30 ന് ബംഗളൂരുവിൽ നിന്ന് വന്ന 43 വയസുള്ള മഞ്ചേശ്വരം സ്വദേശി, 29 ന് ബംഗളൂരുവിൽ നിന്ന് വന്ന 34 വയസുള്ള മൊഗ്രാൽപുത്തൂർ സ്വദേശിനി എന്നിവരാണ് അന്യസംസ്ഥാനത്ത് നിന്നുവന്നവർ.
വിദേശത്ത് നിന്നുവന്നവർ 10
ഇതരസംസ്ഥാനം 11
സമ്പർക്കം 7