കണ്ണൂർ: ജില്ലയിൽ 25 പേർക്ക് ഇന്നലെ കൊവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. ഇവരിൽ എട്ടുപേർ വിദേശരാജ്യങ്ങളിൽ നിന്നും എട്ടുപേർ ഇതരസംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. ബാക്കിയുള്ളവരിൽ ഏഴു പേർ കണ്ണൂർ ഡി.എസ്.സി ജീവനക്കാരും രണ്ടു പേർ സി.ഐ.എസ്.എഫുകാരുമാണ്. അഞ്ചു പേർ ഇന്നലെ രോഗമുക്തരായി.
ജൂൺ 18ന് ദുബായിൽ നിന്നെത്തിയ കണ്ണൂർ സ്വദേശി 35കാരൻ, 23ന് ഷാർജയിൽ നിന്നെത്തിയ ആന്തൂർ സ്വദേശി 50കാരൻ, 30ന് മസ്‌കറ്റിൽ നിന്നെത്തിയ പടിയൂർ സ്വദേശി 61കാരി, ജൂലായ് രണ്ടിന് കുവൈത്തിൽ നിന്നെത്തിയ പെരളശ്ശേരി സ്വദേശി 65കാരൻ, ജൂൺ 14ന് ദമാമിൽ നിന്നെത്തിയ മട്ടന്നൂർ സ്വദേശി 32കാരൻ, 20ന് സൗദി അറേബ്യയിൽ നിന്നെത്തിയ മാലൂർ സ്വദേശി 43കാരൻ, ജൂലായ് ഒന്നിന് റിയാദിൽ നിന്നെത്തിയ പാപ്പിനിശ്ശേരി സ്വദേശി 55കാരൻ, സൗദി അറേബ്യയിൽ നിന്നെത്തിയ പിണറായി സ്വദേശി 60കാരി എന്നിവരാണ് വിദേശത്തുനിന്നെത്തിയവർ.
ബെംഗളൂരുവിൽ നിന്ന് ജൂൺ 18നെത്തിയ കതിരൂർ സ്വദേശി 37കാരൻ, 24നെത്തിയ മാലൂർ സ്വദേശി 23കാരി, 27നെത്തിയ ചൊക്ലി സ്വദേശി 47കാരൻ, 28നെത്തിയ കുന്നോത്തുപറമ്പ സ്വദേശി 50കാരൻ, ജൂലായ് രണ്ടിനെത്തിയ പിണറായി സ്വദേശി 30കാരൻ, ചെന്നൈയിൽ നിന്ന് ജൂൺ 20നെത്തിയ കോട്ടയം മലബാർ സ്വദേശികളായ 33കാരി, എട്ട് വയസുകാരൻ, അന്നേ ദിവസം കോയമ്പത്തൂരിൽ നിന്നെത്തിയ മാലൂർ സ്വദേശി 56കാരൻ എന്നിവരാണ് ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവർ.
കണ്ണൂർ ഡി.ഐ.സി സെന്ററിലെ പശ്ചിമ ബംഗാളിൽ നിന്നുള്ള മൂന്നു പേർക്കും ഉത്തർപ്രദേശിൽ നിന്നുള്ള രണ്ടു പേർക്കും ഒഡീഷ, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഒരാൾക്കു വീതവുമാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. സി.ഐ.എസ്.എഫുകാരിൽ രാജസ്ഥാൻ, മഹാരാഷ്ട്ര സ്വദേശികൾക്കാണ് രോഗബാധ.
ഇതോടെ ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം 585 ആയി. ഇവരിൽ 328 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. ഉളിക്കൽ സ്വദേശി 33കാരൻ, തലശ്ശേരി സ്വദേശി 62കാരൻ, മുണ്ടേരി സ്വദേശി 54കാരൻ, ചപ്പാരക്കടവ് സ്വദേശികളായ 37കാരൻ, 41കാരൻ എന്നിവർ ഇന്നലെയാണ് വീടുകളിലേക്കു മടങ്ങിയത്.
നിലവിൽ ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 23940 പേരാണ്. ജില്ലയിൽ നിന്ന് ഇതുവരെ 16327 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 15855 എണ്ണത്തിന്റെ ഫലം വന്നു. ഇതിൽ 14856 എണ്ണം നെഗറ്റീവാണ്. 472 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.