കണ്ണൂർ: നഗരത്തിൽ ഏർപ്പെടുത്തിയ പ്രത്യേക അടച്ചിടലിന് ശേഷം തിങ്കളാഴ്ച രാവിലെ 7 മണി തൊട്ട് വൈകുന്നേരം 6.30വരെ എല്ലാ ദിവസവും വ്യാപാരസ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ കോർപറേഷൻ അനുമതി നല്കിയിരിക്കുകയാണ്. വ്യാപാരസ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ സാഹചര്യമൊരുക്കിയ കോർപറേഷൻ ഡെപ്യൂട്ടി മേയർ പി. കെ. രാഗേഷിനും, ജില്ലാ കലക്ടർ ടി. വി. സുഭാഷിനും കണ്ണൂർ ജില്ലാ മർച്ചന്റ്സ് ചേംബർ നന്ദി അറിയിച്ചു. വ്യാപാരികൾ തിരക്കിനിടയിൽ പോലും കൊവിഡ് 19ലെ നിയന്ത്രണങ്ങളും, മാനദണ്ഡങ്ങളും ഒരിക്കലും മറക്കരുതെന്നും അവർ അറിയിച്ചു.
സമ്പർക്കത്തിലൂടെ കൊവിഡ് സമൂഹ വ്യാപന ഭീഷണി നഗരത്തിൽ നിലനിൽക്കുന്നതിനാൽ വ്യാപാരികൾ ആരോഗ്യ വകുപ്പ്, നിയമപാലകർ, ജില്ലാ അധികൃതർ എന്നിവരുമായി ആത്മാർത്ഥമായി സഹകരിച്ചു പ്രവർത്തിക്കേണ്ടതുണ്ട്. നഗരത്തിലെ വാണിജ്യ കേന്ദ്രത്തിൽ നിന്നും മറ്റൊരു കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടാൽ അതു വ്യാപാരികൾക്കാണ് ദോഷം സൃഷ്ടിക്കുക. നിയന്ത്രങ്ങളും, മാനദണ്ഡ ങ്ങളും പാലിക്കാത്ത കടകൾക്കു നേരെ കർശന കർശന നടപടി ഉണ്ടാകുമെന്ന് അധികൃതർ നൽകിയ മുന്നറിയിപ്പ് വ്യാപാരികൾ അർഹിക്കുന്ന ഗൗരവത്തോടെ കാണണം. പ്രത്യേക സ്‌ക്വാഡുകൾ മിന്നൽ പരിശോധനകൾ നടത്തുമെന്നു കോർപറേഷൻ അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.