മാഹി: സമ്പർക്കത്തിലൂടെ രോഗം പകരാനിടയുണ്ടെന്ന സംശയത്തിൽ സ്രവപരിശോധനക്കയച്ച 45 പേരിൽ ഒരാളൊഴികെ മറ്റെല്ലാവർക്കും നെഗറ്റീവ്. മയ്യഴി സ്വദേശിയായ യുവാവിന് പോസിറ്റീവായതിനാൽ ഇയാളെ മാഹി ഗവ: ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇനി 91 പേരുടെ പരിശോധനാ ഫലം വരാനുണ്ട്.