കാസർകോട്: ജില്ലയിൽ ആറു പേർക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. നാലു പേർ വിദേശത്തു നിന്ന് വന്നവരും രണ്ടു പേർ ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്നവരുമാണെന്ന് ഡി.എം.ഒ ഡോ. എ.വി. രാംദാസ് അറിയിച്ചു.
ജൂൺ 13 ന് അബുദാബിയിൽ നിന്ന് വന്ന ഇരട്ട സഹോദരങ്ങളായ നാല് വയസ്സുളള കാഞ്ഞങ്ങാട് സ്വദേശികൾ, 18 ന് ദുബായിൽ നിന്നു വന്ന 30 വയസുള്ള കാഞ്ഞങ്ങാട് സ്വദേശി, 23 ന് ദുബായിൽ നിന്നു വന്ന 26 വയസുള്ള അജാനൂർ സ്വദേശി എന്നിവരാണ് വിദേശത്തു നിന്നുവന്നവർ. ജൂൺ 29 ന് ഹൈദരാബാദിൽ നിന്ന് വിമാന മാർഗം വന്ന 34 വയസുള്ള കോടോം ബേളൂർ സ്വദേശി, 30 ന് ബസ്സ് മാർഗം വന്ന 33 വയസ്സുളള കയ്യൂർ ചീമേനിസ്വദേശി എന്നിവരാണ് ഇതര സംസ്ഥാനത്തു നിന്നു വന്നവർ.
12 പേർ രോഗമുക്തർ
50 വയസുള്ള മംഗൽപാടി സ്വദേശി, 44 വയസുള്ള ഉദുമ സ്വദേശി, 47 വയസുള്ള പള്ളിക്കര സ്വദേശി, 50 വയസ്സുളള മടിക്കൈ സ്വദേശി, 47 വയസ്സുള്ള പുല്ലൂർ പെരിയ സ്വദേശി, 23 വയസ്സുളള കുമ്പള സ്വദേശി, 30 വയസ്സുള്ള മടിക്കൈ സ്വദേശി, 54 വയസ്സുള്ള കാസർകോട് സ്വദേശി, 62 വയസ്സുള്ള മൊഗ്രാൽ പുത്തൂർ സ്വദേശി, 44 വയസ്സുളള മൊഗ്രാൽ പുത്തൂർ സ്വദേശി, 49 വയസ്സുളള മീഞ്ച സ്വദേശി, 25 വയസ്സുള്ള മധൂർ സ്വദേശിനി എന്നിവർക്കാണ് കൊവിഡ് നെഗറ്റീവായത്.
നിരീക്ഷണത്തിൽ 7193 പേർ