കണ്ണൂർ: ജില്ലയിൽ 11 പേർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. ഇവരിൽ അഞ്ചു പേർ വിദേശ രാജ്യങ്ങളിൽ നിന്നും ആറു പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. ചികിത്സയിലായിരുന്ന 11 പേർ ഇന്നലെ രോഗമുക്തരായി.
ജൂൺ 19ന് കുവൈത്തിൽ നിന്നെത്തിയ ചൊക്ലി സ്വദേശി 57കാരൻ, ജൂലായ് രണ്ടിന് കുവൈത്തിൽ നിന്നെത്തിയ എടക്കാട് സ്വദേശി 42കാരൻ, 13ന് റാസൽഖൈമയിൽ നിന്നെത്തിയ തളിപ്പറമ്പ് സ്വദേശി 27കാരൻ, 21ന് റാസൽ ഖൈമയിൽ നിന്നെത്തിയ കതിരൂർ സ്വദേശി 45കാരൻ, ജൂലായ് രണ്ടിന് റിയാദിൽ നിന്നെത്തിയ മയ്യിൽ സ്വദേശി 43കാരൻ എന്നിവരാണ് വിദേശത്തു നിന്നെത്തിയവർ.
ജൂൺ 24ന് തിരുച്ചിറപ്പള്ളിയിൽ നിന്നെത്തിയ മുഴപ്പിലങ്ങാട് സ്വദേശി 51കാരൻ, ബെംഗളൂരുവിൽ നിന്ന് 30നെത്തിയ ചെമ്പിലോട് സ്വദേശി 40കാരൻ, കോളയാട് സ്വദേശി 35 കാരൻ, ജൂലായ് ഒന്നിനെത്തിയ മുഴക്കുന്ന് സ്വദേശി 22കാരൻ (താമസം പേരാവൂരിൽ), കണ്ണവം സ്വദേശി 46കാരൻ, ന്യൂ മാഹി സ്വദേശി 41കാരൻ എന്നിവരാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവർ.
ഇതോടെ ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം 596 ആയി. ഇവരിൽ 339 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. കടന്നപ്പള്ളി സ്വദേശി 27കാരൻ, ആന്തൂർ സ്വദേശി അഞ്ചു വയസ്സുകാരൻ, എടക്കാട് സ്വദേശി 45കാരൻ, കൂത്തുപറമ്പ് സ്വദേശി 29കാരൻ, കടമ്പൂർ സ്വദേശികളായ നാലു വയസ്സുകാരി, 31കാരൻ, 14കാരൻ, 12 വയസ്സുകാരി, കൊട്ടിയൂർ സ്വദേശി ആറു വയസ്സുകാരൻ, മൊകേരി സ്വദേശി 40കാരൻ, എരഞ്ഞോളി സ്വദേശി 26കാരൻ എന്നിവർക്കാണ് ഇന്നലെ രോഗം ഭേദമായത്.
നിലവിൽ ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 24273 പേരാണ്. ജില്ലയിൽ നിന്ന് ഇതുവരെ 16461 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 15949 എണ്ണത്തിന്റെ ഫലം വന്നു. ഇതിൽ 14928 എണ്ണം നെഗറ്റീവാണ്. 512 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
12 വാർഡുകൾ കൂടി കണ്ടെയിൻമെന്റ് സോണിൽ
കണ്ണൂർ കോർപ്പറേഷനിലെ 14ാം ഡിവിഷൻ, മാലൂർ 1, പടിയൂർ കല്ല്യാട് 13, ചൊക്ലി 4, 12, തളിപറമ്പ 11, മുഴപ്പിലങ്ങാട് 9, ചെമ്പിലോട് 14, പേരാവൂർ 16, ന്യൂമാഹി 7, ചിറ്റാരിപറമ്പ 7, കോളയാട് 11 എന്നീ വാർഡുകളാണ് പുതുതായി കണ്ടെയിൻമെന്റ് സോണുകളായത്.
ഡി.എസ്.സി കന്റോൺമെന്റ് ഏരിയ ഇന്നു മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ കണ്ടെയിൻമെന്റ് സോണായി തുടരും.