കാസർകോട്: ജില്ലയിൽ 13 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ജൂൺ 18 ന് ബഹ്റിനിൽ നിന്ന് വന്ന 39 വയസുള്ള കാസർകോട് സ്വദേശി, 23 ന് ദുബായിൽ നിന്നു വന്ന 30 വയസുള്ള പനത്തടി സ്വദേശി, 24 ന് ദുബായിൽ നിന്നെത്തിയ 52 വയസുള്ള കാഞ്ഞങ്ങാട് സ്വദേശി, സൗദിയിൽ നിന്നെത്തിയ 41 വയസുള്ള ചെങ്കള സ്വദേശി, ബഹ്റിനിൽ നിന്നുവന്ന 40 വയസുള്ള മുളിയാർ സ്വദേശി, ജൂലായ് രണ്ടിന് സൗദിയിൽ നിന്നുവന്ന 27 വയസുള്ള മംഗൽപാടി സ്വദേശി, ഒരേ കാറിൽ ബംഗളൂരുവിൽ നിന്നെത്തിയ 35, 30 വയസുള്ള ബദിയഡുക്ക സ്വദേശികൾ, ജൂലായ് മൂന്നിന് സൗദിയിൽ നിന്നെത്തിയ 50 വയസുള്ള മധൂർ സ്വദേശി, 28 വയസുള്ള ദേലംപാടി സ്വദേശികൾ എന്നിവർക്കും മംഗളൂരുവിൽ ദിവസേന ജോലിക്കുപോയി വന്ന ചെങ്കളയിലെ 35 കാരനും മംഗളൂരുവിൽ താമസിച്ചു വരികയായിരുന്ന ഉദുമയിലെ 27 വയസുള്ള ഗർഭിണിക്കും 29 ന് മംഗളൂരുവിലേക്ക് യാത്ര ചെയ്ത ചെങ്കളയിലെ 47 കാരനുമാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ഡി.എം.ഒ ഡോ. എ.വി. രാംദാസ് അറിയിച്ചു.
നിരീക്ഷണത്തിലുള്ളത് 7037
വീടുകളിൽ 6710 പേരും സ്ഥാപനങ്ങളിൽ 327 പേരുമുൾപ്പെടെ 7037 പേരാണ് ജില്ലയിൽ നിരീക്ഷണത്തിലുള്ളത്.