കണ്ണൂർ: ജില്ലയിൽ 19 പേർക്ക് ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. ഇവരിൽ 12 പേർ വിദേശ രാജ്യങ്ങളിൽ നിന്നും ഏഴ് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്ന ഏഴുപേർ ഇന്നലെ രോഗമുക്തരായി.

ജൂൺ 18 ന് നൈജീരിയയിൽ നിന്നെത്തിയ പിണറായി സ്വദേശി 37കാരൻ, 24ന് കുവൈറ്റിൽ നിന്നെത്തിയ വാരം സ്വദേശി 63കാരൻ, 26 ന് ഖത്തറിൽ നിന്നെത്തിയ പടിയൂർ സ്വദേശി 46കാരൻ, ജൂലായ് 3ന് സൗദി അറേബ്യയിൽ നിന്നെത്തിയ പരിയാരം സ്വദേശി 40കാരൻ, അന്നേ ദിവസം ഖത്തറിൽ നിന്നെത്തിയ പാനൂർ സ്വദേശി 36കാരൻ, ദമാമിൽ നിന്നെത്തിയ മട്ടന്നൂർ സ്വദേശി ഒമ്പത് വയസുകാരൻ, 4 ന് ഖത്തറിൽ നിന്നെത്തിയ ഏഴോം സ്വദേശി 33കാരൻ, 20 ന് അബുദാബിയിൽ നിന്നെത്തിയ കോട്ടയം മലബാർ സ്വദേശി 25കാരൻ, 3 ന് സൗദി അറേബ്യയിൽ നിന്നെത്തിയ മലപ്പട്ടം സ്വദേശി 36കാരൻ, റിയാദിൽ നിന്നെത്തിയ കൊളച്ചേരി സ്വദേശി 4 വയസുകാരി, ബഹറിനിൽ നിന്നെത്തിയ പാനൂർ സ്വദേശി 47കാരൻ, ജൂൺ 19 ന് ദുബായിൽ നിന്നെത്തിയ പടിയൂർ സ്വദേശി 22കാരൻ എന്നിവരാണ് വിദേശത്ത് നിന്നെത്തിയവർ.

ജൂലായ് 1 ന് ഹൈദരാബാദിൽ നിന്നെത്തിയ വേങ്ങാട് സ്വദേശി 40കാരി, ബംഗളൂരിൽ നിന്നെത്തിയ ചെമ്പിലോട് സ്വദേശി 30കാരൻ, 3ന് ബംഗളൂരിൽ നിന്നെത്തിയ കൂടാളി സ്വദേശി 34കാരൻ, 2 ന് മംഗലാപുരത്തു നിന്നെത്തിയ കാങ്കോൽ ആലപ്പടമ്പ സ്വദേശി 29കാരി, 5ന് മൈസൂരിൽ നിന്നെത്തിയ ചമ്പാട് സ്വദേശി 43കാരൻ എന്നിവരാണ് ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ. സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥൻ ഒഡിഷ സ്വദേശി 35കാരൻ, ഡി.എസ്.സി ഉദ്യോഗസ്ഥൻ പഞ്ചാബ് സ്വദേശി 46കാരൻ എന്നിവർക്കും രോഗം സ്ഥിരീകരിച്ചു.
ഇതോടെ ജില്ലയിലെ രോഗബാധിതരുടെ എണ്ണം 615 ആയി. ഇവരിൽ 346 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. ആലക്കോട് സ്വദേശി 36കാരൻ, കടമ്പൂർ സ്വദേശി 42കാരൻ, കൂത്തുപറമ്പ് സ്വദേശി 38കാരി, കോളയാട് സ്വദേശികളായ 30കാരൻ, 50കാരൻ, കോട്ടയം മലബാർ സ്വദേശി 32കാരൻ, സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥനായ 27കാരൻ എന്നിവരാണ് ഇന്നലെ രോഗം ഭേദമായി ആശുപത്രി വിട്ടത്.

നിലവിൽ ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 24782 പേരാണ്. ജില്ലയിൽ നിന്ന് ഇതുവരെ 16808 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 16285 എണ്ണത്തിന്റെ ഫലം വന്നു. ഇതിൽ 15259 എണ്ണം നെഗറ്റീവാണ്. 523 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.