കാസർകോട്: കൊവിഡ് രോഗവ്യാപനം തടയുന്നതിന് ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും നൽകിയ മാർഗനിർദ്ദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടിയുമായി ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബു നേരിട്ട് റോഡിലിറങ്ങി. മേൽ പറമ്പിൽ സാമൂഹിക അകലം പാലിക്കാതെ ആളുകൾ കൂട്ടം കൂടിയ രണ്ട് കടകൾക്കെതിരെ നടപടിയെടുത്തു.
കേരള പകർച്ചവ്യാധി നിയന്ത്രണ ഓർഡിനൻസ് പ്രകാരം കേസെടുക്കാൻ മേൽപറമ്പ് പൊലീസിന് നിർദ്ദേശം നൽകി. പത്തോളം വാഹനങ്ങളും കളക്ടർ കസ്റ്റഡിയിലെടുത്തു. ഒരു അനാദിക്കടയ്ക്കും ഒരു ഹോട്ടലിനുമെതിരെയാണ് നടപടി. ശക്തമായ നടപടികൾ തുടരുമെന്നും കളക്ടർ അറിയിച്ചു. ചെമ്മനാട് കടയുടമയുടമയുടേതുൾപ്പെടെ എട്ടു വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തു. എട്ടു പേർക്കെതിരെ പൊലീസ് മേൽപ്പറമ്പ് കേസെടുത്തു. മേല്പറമ്പിൽ രണ്ടുപേർക്കെതിരെ കേസെടുത്തു.