മട്ടന്നൂർ: മണ്ഡലം യൂത്ത് കോൺഗ്രസ് മുൻ പ്രസിഡന്റും സാമൂഹ്യ പ്രവർത്തകനുമായ മരുതായി ക്ഷീരോൽപാദക സഹകരണ സംഘം പാൽവിതരണക്കാരൻ മരുതായിയിലെ സി. അജിത്ത് കുമാറിനെ ജോലിക്കിടെ ഓട്ടോറിക്ഷയിൽ നിന്ന് വലിച്ചിട്ട് മർദ്ദിച്ചു. പാൽ അളക്കാൻ വണ്ടി നിർത്തി കുനിയുന്നതിനിടെ അപ്രതീക്ഷിതമായി അജിത്തിനെ പുറകിൽ നിന്ന് വലിച്ച് റോഡിലേക്കിട്ട് വധഭീഷണി മുഴക്കി അടിക്കുകയും മുഖത്ത്ചവിട്ടുകയുമായിരുന്നു. പുത്തലത്ത് ബിജു ആക്രമിച്ചതായാണ് പരാതി. പാൽ വിതരണത്തിന്റെ കളക്ഷൻ പണവും ബിജു തട്ടിയെടുത്തുവെന്നും പറയുന്നു. സി പി എം പ്രവർത്തകനാണ് ബിജു. മുഖത്ത് നിന്ന് ചോര വാർന്ന നിലയിലും കഴുത്തിന് പരിക്കേറ്റ നിലയിലും അജിത്ത് കുമാറിനെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു,