കാസർകോട്: വൻ ദുരന്തത്തെ മുഖാമുഖം കണ്ടുനിൽക്കുകയാണ് വെസ്റ്റ് എളേരിയിലെ മുടന്തൻപാറ നിവാസികൾ. അപകടം വിതയ്ക്കുന്ന ഭീമൻ പാറക്കൂട്ടങ്ങൾ പൊട്ടിച്ചു മാറ്റും എന്ന ഉറപ്പ് പാലിക്കാൻ അധികൃതർ തയ്യാറാകാത്തതാണ് ഗ്രാമത്തിന്റെ ഉറക്കം കെടുത്തുന്നത്.
പാറകൾ ഉയർത്തുന്ന വെല്ലുവിളി അധികൃതർ നേരിട്ടുകണ്ട് ബോധ്യപ്പെട്ടതാണ്. വർഷം ഒന്ന് കഴിഞ്ഞിട്ടും ഉറപ്പ് ജലരേഖപോലെ.
കാലവർഷം എത്തിയതോടെ ഭീഷണി ഇരട്ടിച്ചു.
20 കുടുംബങ്ങളാണ് ഭീതിയുടെ നിഴലിൽ ദിവസങ്ങൾ തള്ളിനീക്കുന്നത്. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 1500 അടി ഉയരത്തിൽ കിണറ്റടി മലയിൽ നിന്നും രണ്ടു വർഷം മുമ്പാണ് പാറക്കല്ലുകൾ നിരങ്ങാൻ തുടങ്ങിയത്. കനത്തമഴയിൽ പാറ നിരങ്ങിവീണ് കനത്ത കൃഷി നാശം വരുത്തിയിരുന്നു. പാറക്കല്ല് രണ്ടായി പിളർന്നു നിലംപതിച്ച സമയം തലനാരിഴയ്ക്കാണ് വൻ അപകടം ഒഴിവായത്.
അപകട ഭീഷണി ഉയർത്തുന്ന പാറക്കെട്ട് കളക്ടർ, തഹസിൽദാർ. വില്ലേജ് ഓഫീസർ തുടങ്ങി റവന്യൂ ഉദ്യോഗസ്ഥരും പഞ്ചായത്ത് സെക്രട്ടറിയും കണ്ട് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പൊട്ടിച്ചു മാറ്റാൻ നടപടി സ്വീകരിച്ചിരുന്നു.
രണ്ടായി പിളർന്ന കല്ല് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് താൽക്കാലികമായി തടഞ്ഞു നിർത്തി മടങ്ങിയ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പിന്നീട് ഈവഴി വന്നിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. അപകടം വിതയ്ക്കുന്ന മുടന്തേൻ പാറ മലമുകളിലെ മുഴുവൻ പാറക്കൂട്ടങ്ങളും നീക്കം ചെയ്യുമെന്നും അടുത്ത കാലവർഷാരംഭത്തിനു മുമ്പുതന്നെ ഇത് പൂർത്തിയാക്കുമെന്നും സ്ഥലം സന്ദർശിച്ച കളക്ടർ ജനങ്ങൾക്ക് ഉറപ്പ് നൽകിയതാണ്. തുടർ നടപടികൾ സ്വീകരിക്കാൻ പഞ്ചായത്തിനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.
ബൈറ്റ്......
ഒരുവർഷത്തിനിടെ വാർഡ് മെമ്പർ പോലും ഇതേക്കുറിച്ച് അന്വേഷിക്കാൻ ഇവിടെ എത്തിയിട്ടില്ല
നാട്ടുകാർ
ഇവിടേക്ക് റോഡ് സൗകര്യമില്ലാത്തതിനാലാണ് പാറക്കല്ലുകൾ നീക്കം ചെയ്യാൻ സാധിക്കാത്തത്. പഞ്ചായത്ത് ഇടപെടൽ ഇക്കാര്യത്തിൽ ഉണ്ടായിട്ടില്ല
റവന്യൂ അധികൃതർ