padnakkad
പടന്നക്കാട്ടെ ചികിൽസാ കേന്ദ്രം പ്രവർത്തകർ

കാഞ്ഞങ്ങാട്: ജില്ലയിൽ കൊവിഡ് ചികിത്സാരംഗത്ത് പടന്നക്കാട് കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിന്റെ പ്രവർത്തനം ശ്രദ്ധേയമാകുന്നു. ഇന്നലെ ഇവിടെ നിന്നും 5 രോഗികൾ രോഗം ഭേദമായി ഡിസ്ചാർജ് ചെയ്തു. ഇതോടെ കൊവിഡ് നെഗറ്റീവ് ആയി ഡിസ്ചാർജ് ചെയ്തവരുടെ എണ്ണം 46 ആയി. 77 രോഗികളെയാണ് ഇവിടെ ഇതുവരെ പ്രവേശിപ്പിച്ചത്.

46 പേർ സ്രവ പരിശോധന നെഗറ്റീവായി ഡിസ്ചാർജ് ചെയ്തു. 2 പേരെ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. നിലവിൽ 30 രോഗികളാണുള്ളത് . ജില്ലയിൽ കൊവിഡ് പോസിറ്റീവ് കേസുകൾ അഡ്മിറ്റ് ചെയ്യുന്ന മൂന്ന് ആശുപതികളിൽ ഒന്നാണ് പടന്നക്കാട്ടെ ഈ ചികിത്സാ കേന്ദ്രം.

ഡോ. റോമി കമലേഷും ഡോ. രാഹുൽ വി യുമാണ് ചികിത്സക്ക് നേതൃത്വം നൽകുന്നത് . ജൂൺ 4-ാനാണ് പടന്നക്കാട് സി എഫ് എൽ ടി സി നീലേശ്വരം താലൂക്ക് ആശുപത്രിയുടെ കിഴിൽ പ്രവർത്തനമാരംഭിച്ചത്. ജില്ലാ ജനറൽ ആശുപത്രികൾ നോൺ കൊവിഡ് ആശുപത്രിയായി മാറിയതോടെയാണ് പടന്നക്കാട് കൊവിഡ് രോഗികളെ കിടത്തി ചികിത്സിക്കുന്നതിന് വേണ്ടി ഈ ആശുപത്രി തുടങ്ങിയത്. നീലേശ്വരം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ജമാൽ അഹമ്മദും നോഡൽ ഓഫീസർ ഡോ. വി. സുരേശനുമാണ് ചികിത്സാ കേന്ദ്രത്തിന്റെ പ്രവർത്തനത്തിന് മേൽനോട്ടം വഹിക്കുന്നത്.