kannur-uni

എ. പി. സി. സമർപ്പണം പഠനവകുപ്പുകളിലെ രണ്ടാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (മേയ് 2020) പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്ത വിദ്യാർഥികളുടെ എ. പി. സി. 14, 15 തീയതികളിൽ ഓൺലൈനായി സമർപ്പിക്കണം. അഫീലിയേറ്റഡ് കോളേജുകളിലെയും ഐ. റ്റി. എജ്യൂക്കേഷൻ സെന്ററുകളിലെയും നാലും രണ്ടും സെമസ്റ്റർ എം. സി. എ. (മേയ് 2020) പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്ത വിദ്യാർഥികളുടെ എ. പി. സി. 22., 23 തീയതികളിൽ ഓൺലൈനായി സമർപ്പിക്കണം. അഫീലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും രണ്ടാം സെമസ്റ്റർ എം. ബി. എ. (ഏപ്രിൽ 2020) പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്ത വിദ്യാർഥികളുടെ എ. പി. സി. 23, 24 തീയതികളിൽ ഓൺലൈനായി സമർപ്പിക്കണം. ഇന്റേണൽ മാർക്ക് സമർപ്പണം പഠനവകുപ്പുകളിലെ നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദ, ബി. പി. എഡ്. (മേയ് 2020) പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്ത വിദ്യാർഥികളുടെ ഇന്റേണൽ മാർക്കിന്റെ ഹാർഡ് കോപ്പി 10 ന് വൈകുന്നേരം 5 മണിക്കകം സമർപ്പിക്കണം.