മാതമംഗലം: കടന്നപ്പള്ളി - പാണപ്പുഴ പഞ്ചായത്തിലെ മാതമംഗലം - ഏര്യം റോഡ് ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി നവീകരണ പ്രവൃത്തി അനിശ്ചിതത്വത്തിൽ. പ്രവൃത്തി തുടങ്ങിയിട്ട് രണ്ട് വർഷമായെങ്കിലും ഇതുവഴി കാൽ നടയാത്ര പോലും ഇപ്പോൾ ദുഷ്‌കരമാണ്.

ടി.വി.രാജേഷ് എം.എൽ.എ.നിരന്തരം ശ്രമിക്കന്നുണ്ടെങ്കിലും റോഡിന്റെ നവീകരണ പ്രവർത്തനം പൂർണമായും നിലച്ചിരിക്കയാണ്. തൽകാലം വാഹനങ്ങൾക്കു കടന്നു പോകുന്നതിനു വേണ്ടി കുഴികളടച്ച് ഗതാഗതയോഗ്യമാക്കണമെന്ന് പറവൂരിലെ ഓട്ടോ ടാക്സി തൊഴിലാളികളും നാട്ടുകാരും അധികൃതരോട് ആവശ്യപ്പെട്ടു. യോഗത്തിൽ എൻ. രവി അദ്ധ്യക്ഷത വഹിച്ചു. സി.പി. വേണുഗോപാലൻ, സി.ഷിബു എന്നിവർ സംസാരിച്ചു. ഏര്യം - ചുടല റോഡിന്റെ നവീകരണ പ്രവൃത്തിക്ക് വേഗം കൂട്ടണമെന്നും യോഗം അധികൃതരോട് ആവശ്യപ്പെട്ടു.