കാസർകോട്: ജില്ലയിൽ നാലു പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച എല്ലാവരും വിദേശത്തു നിന്നു വന്നവരാണ്. ജൂൺ നാലിന് സൗദിയിൽ നിന്നുവന്ന 55 വയസുള്ള മഞ്ചേശ്വരം സ്വദേശിനിക്കും ഒരു വയസുള്ള പേരക്കുട്ടിക്കും 24 ന് കുവൈത്തിൽ നിന്നുവന്ന 39 വയസുള്ള കാഞ്ഞങ്ങാട് സ്വദേശിക്കും ഒമാനിൽ നിന്നുവന്ന 49 വയസുള്ള പള്ളിക്കര സ്വദേശിക്കുമാണ് കൊവിഡ് പോസിറ്റീവായത്.

25 വയസുള്ള പള്ളിക്കര സ്വദേശി, 38 വയസുള്ള ഉദുമ സ്വദേശി, 33 വയസുള്ള കാറഡുക്ക സ്വദേശി, 34 വയസുള്ള ചെമ്മനാട് സ്വദേശി, 33 വയസുള്ള കാറഡുക്ക സ്വദേശി, 43 വയസുള്ള മീഞ്ച പഞ്ചായത്ത് സ്വദേശി, 41 വയസുള്ള മംഗൽപാടി സ്വദേശി, 45 വയസുള്ള കിനാനൂർ കരിന്തളം സ്വദേശി, 38 വയസുള്ള കാഞ്ഞങ്ങാട് സ്വദേശി എന്നിവർക്കാണ് രോഗമുക്തി.