കാസർകോട്: രേഖകളില്ലാതെ കടത്തുകയായിരുന്ന 25 ലക്ഷം രൂപ വിലവരുന്ന സ്വർണാഭരണങ്ങൾ കാസർകോട് ചരക്ക് സേവന നികുതി എൻഫോഴ്‌സ്‌മെന്റ് വിഭാഗം പിടികൂടി. റിറ്റ്‌സ് കാറിൽ കടത്തികൊണ്ടുവരികയായിരുന്ന 486.17 ഗ്രാം സ്വർണാഭരണങ്ങളാണ് സ്‌ക്വാഡ് പിടികൂടിയത്. കണ്ണൂരിൽ നിന്നും കാസർകോട്ടേക്ക് കൊണ്ടുവരികയായിരുന്നു ആഭരണങ്ങൾ. എൻഫോഴ്‌സ്‌മെന്റ് ഡെപ്യൂട്ടി കമ്മിഷണർ എ.വി പ്രഭാകരന്റെ പ്രത്യേക നിർദ്ദേശപ്രകാരം സംസ്ഥാന നികുതി ഓഫീസർ മധു കരിമ്പിൽ, സഹ നികുതി ഓഫീസർമാരായ എൻ.എസ് സരീഷ് , പി. സുധീഷ്, ജീവനക്കാരായ മുഹമ്മദ് ആസാദ് , കിഷോർ കുമാർ എന്നിവരടങ്ങിയ സംഘമാണ് സ്വർണം പിടികൂടിയത് . 1, 57, 816 രൂപ ജി.എസ്.ടി നികുതി, പിഴ ഇനത്തിൽ ഈടാക്കി സ്വർണം വിട്ടുകൊടുത്തു.