കണ്ണൂർ: ജില്ലയിൽ 22 പേർക്ക് ഇന്നലെ കൊവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. ഇവരിൽ മൂന്നു പേർ വിദേശ രാജ്യങ്ങളിൽ നിന്നും ബാക്കിയുള്ളവർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. രണ്ടു പേർ ഇന്നലെ രോഗമുക്തരായി.
ജൂൺ 11നെത്തിയ കുന്നോത്തുപറമ്പ് സ്വദേശി 37കാരൻ, 24നെത്തിയ രാമന്തളി സ്വദേശി 53കാരി, ജൂലായ് നാലിനെത്തിയ കണ്ണൂർ സ്വദേശി 60കാരൻ എന്നിവരാണ് വിദേശത്ത് നിന്നെത്തിയവർ.
ഡൽഹിയിൽ നിന്നെത്തിയ പയ്യന്നൂർ സ്വദേശി 26കാരൻ, 26നെത്തിയ കരിവെള്ളൂർ സ്വദേശികളായ നാലു വയസ്സുകാരി, 24കാരൻ, 35കാരൻ, പയ്യന്നൂർ സ്വദേശി 27കാരൻ, ബെംഗളൂരുവിൽ നിന്ന് ജൂൺ 25നെത്തിയ പെരിങ്ങോം സ്വദേശി 45കാരൻ, 27നെത്തിയ തളിപ്പറമ്പ് സ്വദേശി 61കാരി, ചൊക്ലി സ്വദേശി 18 കാരൻ, ജൂലായ് രണ്ടിനെത്തിയ വേങ്ങാട് സ്വദേശി 52കാരൻ, പാനൂർ സ്വദേശി 31കാരൻ, ജൂലായ് മൂന്നിനെത്തിയ പാനൂർ സ്വദേശി 52കാരൻ, ജൂലായ് നാലിനെത്തിയ ചൊക്ലി സ്വദേശി 58കാരൻ, ജൂലായ് അഞ്ചിനെത്തിയ തൃപ്പങ്ങോട്ടൂർ സ്വദേശി 40കാരൻ, ചെന്നൈയിൽ നിന്ന് ജൂൺ 26നെത്തിയ മൊറാഴ സ്വദേശി 50കാരി, 28നെത്തിയ രാമന്തളി സ്വദേശി 21കാരൻ, ജൂലായ് മൂന്നിന് മുംബൈയിൽ നിന്നെത്തിയ കടന്നപ്പള്ളി പാണപ്പുഴ സ്വദേശി 30കാരി, ഒന്നിന് ഹൈദരാബാദിൽ നിന്നെത്തിയ ചെറുപുഴ സ്വദേശി 32കാരൻ എന്നിവർക്കും രോഗം സ്ഥിരീകരിച്ചു. സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥനായ ഒഡീഷ സ്വദേശി 29കാരൻ, ഡി.എസ്.സി ജീവനക്കാരൻ ജമ്മു കശ്മീർ സ്വദേശി 43കാരൻ എന്നിവരാണ് കൊവിഡ് ബാധിച്ച ബാക്കി രണ്ടു പേർ.
ഇതോടെ ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണം 637 ആയി. ഇവരിൽ 348 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇരിക്കൂർ സ്വദേശി ഒരു വയസ്സുകാരൻ, പാനൂർ സ്വദേശി 39കാരൻ എന്നിവർക്കാണ് ഇന്നലെ രോഗം ഭേദമായത്.
നിലവിൽ ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 24874 പേരാണ്. ജില്ലയിൽ നിന്ന് ഇതുവരെ 17267 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 16771 എണ്ണത്തിന്റെ ഫലം വന്നു. ഇതിൽ 15730 എണ്ണം നെഗറ്റീവാണ്. 496 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.