babu

കൂത്തുപറമ്പ്: കോളയാട് കൊമ്മേരി സ്വദേശി വെള്ളേൻ ബാബു (52) ഗുജറാത്തിൽ കൊവിഡ് ബാധിച്ച് മരിച്ചു. രണ്ട് ദിവസം മുൻപ് രോഗം സ്ഥിരീകരിച്ച ബാബു ഇന്നലെ പുലർച്ചെയാണ് മരിച്ചത്. വാപ്പിയിലെ ഹിന്ദുസ്ഥാൻ ഇങ്ക് ആൻഡ് റസിൻ കമ്പനിയിലെ ജീവനക്കാരനായിരുന്നു. 25 വർഷമായി ഗുജറാത്തിലാണ് താമസിക്കുന്നത്. കൊമ്മേരിയിലെ പരേതനായ വെള്ളേൻ കൃഷ്ണന്റെയും ചെമ്മേരി മാധവിയുടെയും മകനാണ്. ഭാര്യ: പുഞ്ചക്കര പ്രീത (കോളയാട്). മക്കൾ: ശ്രുതി, ശ്വേത, ശിഖ.