balakrishnan-
ബാലകൃഷ്ണൻ വാച്ച് വർക്‌സിൽ

കാസർകോട് : സമ്പാദ്യം വട്ടപൂജ്യമാണെങ്കിലും വാച്ച് റിപ്പയർ തൊഴിലിൽ അമ്പതാണ്ട് തികച്ചിരിക്കുകയാണ് കൊടക്കാട് ഓലാട്ട് കെ.വി.ബാലകൃഷ്ണൻ. 1972 ൽ കർണ്ണാടകയിലെ മുരുഡേശ്വരത്തിനടുത്ത പൊന്നാവറിൽ അമ്മാവൻ ജനാർദ്ദനനൊപ്പം തൊഴിൽ പഠിച്ച് ഈ രംഗത്ത് വന്ന ബാലകൃഷ്ണൻ വാച്ച് റിപ്പയറിംഗിനായി അധികമാരും മിനക്കെടാത്ത പുതിയ കാലത്തും സജ്ജീവമാണ്.

1980 വരെ പൊന്നാവറിലായിരുന്നു. പിന്നീട് നാട്ടിലേക്ക് തിരിച്ച ഇദ്ദേഹം പയ്യന്നൂരിൽ വിജയ വാച്ച് വർക്സിൽ തൊഴിലാളിയായി. നീണ്ട മുപ്പത് വർഷം അവിടെ തൊഴിൽ ചെയ്തു. പൊന്നാവറിൽ ആഴ്ചയിൽ കൂലി രണ്ട് രൂപയായിരുന്നു. പയ്യന്നൂരിൽ ഇത് 30 രൂപയായി .എനീക്കർ 'റൈക്കോ, ഫേവർ ലോവ , സൈക്കോ ഫൈവ്, ഓമക്സ് ' ആൻട്രി സാന്റോസ്,​ കെമി, ട്രിസ, സിറ്റിസൺ ' എച്ച്.എം.ടി., റാഡോ, നീനോ ,ക്വാർട്ടീസ്, റൈറ്റസ്, റൈമണ്ടോയിൽ എന്നിവ അക്കാലത്തെ പ്രധാന വാച്ച് കമ്പനികളായിരുന്നു. ചൈനീസ് ടൈംപീസുകൾ ' ക്ലോക്കുകൾ, മാസ്റ്റർ ,ഹെസ്, ഫേവർ ലോവ ,റിവെക്സ്, നായകസ്, സൈക്കോ' ബിഗ് ബൻ, സീറ്റോ ,സൈക്കോ ടൈംപീസ് എന്നീ വിവിധയിനം വാച്ചുകൾ റിപ്പയർ ചെയ്താണ് അരനൂറ്റാണ്ട് എന്ന വലിയ കാലദൈർഘ്യത്തിലെത്തിയത് പുതുചരിത്രമാകുകയാണ്. ഇപ്പോൾ ചീമേനിയിൽ റീമാ ടൈംസ് എന്ന സ്വന്തം സ്ഥാപനം നടത്തുകയാണ് ബാലകൃഷ്ണൻ. കെ. രാധയാണ് ഭാര്യ. ശ്രീനാഥ്, റീമ എന്നിവർ മക്കളാണ്.