കാസർകോട് : വിദേശത്ത് നിന്ന് വന്ന എട്ടും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ മൂന്നുമടക്കം ജില്ലയിൽ 11 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ജൂൺ 20 ന് യു എ ഇ യിൽ നിന്ന വന്ന 53 വയസുള്ള പള്ളിക്കര സ്വദേശി, 22 ന് യു .എ .ഇ യിൽ വന്ന 37 കാരൻ, ഖത്തറിൽ നിന്ന് വന്ന 28 കാരൻ ( ഇരുവരും ചെമ്മനാട് സ്വദേശികൾ), 24 ന് കുവൈത്തിൽ നിന്ന് വന്ന 30 വയസുള്ള ചെമ്മനാട് സ്വദേശി, ജൂൺ 25 ന് സൗദിയിൽ നിന്ന് വന്ന 30 വയസുള്ള ബളാൽ സ്വദേശി, ജൂൺ 27 ന് യു. എ .ഇ യിൽ നിന്ന് വന്ന 28 വയസുള്ള മഞ്ചേശ്വരം സ്വദേശി, 28 ന് ഖത്തറിൽ നിന്ന് വന്ന 52 വയസുള്ള കാസർകോട് സ്വദേശി, ജൂലായ് രണ്ടിന് കുവൈത്തിൽ നിന്ന് വന്ന 35 വയസുള്ള ചെങ്കള സ്വദേശി, ജൂൺ 28 ന് ബംഗളൂരുവിൽ നിന്ന് വന്ന 29 വയസുള്ള ഈസ്റ്റ് എളേരി പഞ്ചായത്ത് സ്വദേശി ( ഇദ്ദേഹം കർണ്ണാടക കെ എസ് ആർ ടി സിയിൽ മംഗളൂരുവിലെത്തി അവിടെ നിന്ന് ട്രെയിനിൽ കണ്ണൂരിൽ എത്തി അവിടെ നിന്ന് കാറിൽ നാട്ടിൽ), ജൂലായ് ഒന്നിന് മഹാരാഷ്ട്രയിൽ നിന്ന് ട്രെയിനിൽ വന്ന 52 വയസുള്ള കുമ്പള സ്വദേശി, നാലിന് മംഗളൂരുവിൽ നിന്ന് കാറിൽ വന്ന 35 വയസുള്ള ബെള്ളൂർസ്വദേശി എന്നിവർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.


ആശ്വാസമായി രോഗമുക്തി

പടന്നക്കാട് കൊവിഡ് ചികിത്സാ കേന്ദ്രം, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, അഞ്ചരക്കണ്ടി കൊവിഡ് ചികിത്സാ കേന്ദ്രം, കണ്ണൂർ ജില്ലാ ആശുപത്രി, കാസർകോട് ഗവ.മെഡിക്കൽ കോളേജ് ,ഉദയഗിരി സി .എഫ്. എൽ .ടി .സി എന്നിവിടങ്ങളിൽ കൊവിഡ് ചികിത്സയിലായിരുന്ന 15 പേർക്ക് നെഗറ്റീവായി. കുവൈത്തിൽ നിന്നെത്തിയ 34 കാരനായ നീലേശ്വരം സ്വദേശി, മംഗൽപാടി പഞ്ചായത്തിലെ 52,30 വയസുള്ള സ്ത്രീകൾ (മഹാരാഷ്ട്ര), 37 വയസുള്ള വോർക്കാടി സ്വദേശി (ഒമാൻ) 25 വയുള്ള അജാനൂർ സ്വദേശി(ദുബായി), 27 വയസുള്ള കോടോംബേളൂർ സ്വദേശി(സൗദി). 47 വയസുള്ള അജാനൂർ സ്വദേശി(കുവൈത്ത്), 36 വയസുള്ള കുമ്പള സ്വദേശി(ഖത്തർ) 28 വയസുള്ള കുമ്പളസ്വദേശി, 48 വയസുള്ള വലിയപറമ്പ സ്വദേശി, 43 വയസുള്ള മഞ്ചേശ്വരം സ്വദേശി, 23 വയസുള്ള വലിയപറമ്പ് സ്വദേശി (നാല് പേരും കുവൈത്ത്), 50 വയസുള്ള വലിയ പറമ്പ സ്വദേശി(ദുബായ്) 34 വയസുള്ള ബെള്ളൂർ സ്വദേശി(മഹാരാഷ്ട്ര), 37 വയസുള്ള പനത്തടി സ്വദേശി(കുവൈത്ത്) എന്നിവരാണ് രോഗമുക്തി നേടിയത്.

നിരീക്ഷണത്തിൽ 6670

പരിശോധനാഫലം വരാനുള്ളത് 1000