എ. പി. സി. സമർപ്പണം
പഠനവകുപ്പുകളിലെ രണ്ടാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (മേയ് 2020) പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്ത വിദ്യാർഥികളുടെ എ. പി. സി. 13, 14 തീയതികളിൽ ഓൺലൈനായി സമർപ്പിക്കണം. ഇന്റേണൽ മാർക്ക് സമർപ്പണം ആറാം സെമസ്റ്റർ എം. സി. എ./ എം. സി. എ. ലാറ്ററൽ എന്റ്രി (മേയ് 2020) പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്ത വിദ്യാർഥികളുടെ എ. പി. സി. സമർപ്പിക്കുന്നതിനുള്ള ലിങ്ക് 09, 10 തീയതികളിൽ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാകും.
പ്രൊജക്ട് മൂല്യനിർണയം / വാചാപരീക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും നാലാം സെമസ്റ്റർ എം. ബി.എ. ഡിഗ്രി (റഗുലർ / സപ്ലിമെന്ററി - ഏപ്രിൽ 2020) യുടെ പ്രൊജക്ട് മൂല്യനിർണയം/ വാചാപരീക്ഷ കൊവിഡ് - 19 മാനദണ്ഡപ്രകാരം 15 ന് വിവിധ കേന്ദ്രങ്ങളിൽ നടക്കും. ഇനി പറയുന്ന കോളെജുകളിലെ വിദ്യാർഥികൾ ബ്രാക്കറ്റിൽ സൂചിപ്പിച്ച കേന്ദ്രങ്ങളിൽ പരീക്ഷയ്ക്ക് ഹാജരാകണം · സെന്റർ ഫോർ മാനേജ്‌മെന്റ് സ്റ്റഡീസ് മാങ്ങാട്ടുപറമ്പ, ഐ. സി. എം. പറശ്ശിനിക്കടവ്, വിമൽ ജ്യോതി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റ് ആൻഡ് റിസർച്ച് ചെമ്പേരി (സെന്റർ ഫോർ മാനേജ്‌മെന്റ് സ്റ്റഡീസ് മാങ്ങാട്ടുപറമ്പ), എം. ബി. എ. സെന്റർ നീലേശ്വരം, മുന്നാട് പീപ്പിൾ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റ് സ്റ്റഡീസ് (സർവകലാശാലാ എം. ബി.എ സെന്റർ, നീലേശ്വരം), ചിന്മയ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി ചാല, ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി ആൻഡ് മാനേജ്‌മെന്റ് മയ്യിൽ (സെന്റ്രൽ ലൈബ്രറി ബിൽഡിംഗ്, സർവകലാശാലാ താവക്കര ക്യാംപസ് )
പരീക്ഷാഫലം
രണ്ടാം വർഷ ബി. എസ് സി. മെഡിക്കൽ ലബോറോറി ടെക്നോളജി (ജൂൺ 2019) സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. മൂന്നും നാലും വർഷ ബി. പി. റ്റി. ഡിഗ്രി (ജൂൺ 2019) സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനുമുള്ള അപേക്ഷകൾ 22ന് വൈകുന്നേരം 5 വരെ സർവകലാശാലയിൽ സ്വീകരിക്കും.
ഓപ്പൺ ഡിഫൻസ് ഫാർമസിയിൽ ഗവേഷണം നടത്തുന്ന സജിത്ത് കുമാർ പി.എൻ പിഎച്ച്ഡി ബിരുദത്തിനായി സമർപ്പിച്ച പ്രബന്ധത്തിൻമേലുള്ള തുറന്ന സംവാദം (ഓപ്പൺ ഡിഫൻസ്) 21ന് ഉച്ചയ്ക്ക് 2 ന് വീഡിയോ കോൺഫറൻസിലൂടെ നടത്തും. പ്രസ്തുത പ്രബന്ധം സെമിനാറിന് മൂന്ന് ദിവസം മുമ്പ് മുതൽ പരിയാരം അക്കാദമി ഓഫ് മെഡിക്കൽ സയൻസസ് വിഭാഗത്തിലെ സി.എം.ആർ.എൻ.സി.ഡി ലൈബ്രറിയിൽ പരിശോധനയ്ക്ക് ലഭ്യമാണ്.