indastriyal

കണ്ണൂർ: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധ സമരം നടത്തിയ മുസ്ലിം ലീഗ് പ്രവർത്തകർ കളക്ടറേറ്റിൽ കൊവിഡ് അവലോകന യോഗത്തിൽ പങ്കെടുക്കാനെത്തിയ മന്ത്രി ഇ.പി .ജയരാജനെ തടയാൻ ശ്രമിച്ചു. മുഖ്യ കവാടത്തിൽ പ്രതിഷേധ സമരം നടത്തുന്നതിനിടയിലാണ് കാർ എത്തിയത്. പ്രതിഷേധം കാരണം രണ്ടാം നമ്പർ ഗേറ്റിലൂടെ മന്ത്രിയുടെ കാർ തിരിച്ചുവിട്ടു. സമരം യുത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ. സുബൈർ ഉദ്ഘാടനം ചെയ്തു.