ulprasam
'ഉള്‍പ്രവാസം' സംഗീത ആല്‍ബത്തില്‍ നിന്ന്.

കാസർകോട്: 'തേനഞ്ചും വാക്കിൻ നറുമാധുര്യം നുകരാതെ ദൂരത്തായ് ഉരുകുകയാണച്ഛൻ...' കൊവിഡ് ദുരിതകാലത്ത് പ്രവാസജീവിതത്തിന്റെയും നാട്ടിലെത്തി സ്വയംവരിക്കുന്ന ഏകാന്തവാസത്തിന്റെയും നോവുകൾക്കിടയിൽ പ്രിയപ്പെട്ടവരെ കാണാൻ കൊതിയോടെ കാത്തിരിക്കുന്ന പ്രവാസിയുടെ മനസ്സിന്റെ പാട്ടിന് ദൃശ്യാവിഷ്‌കാരം നൽകിയ വീഡിയോ സംഗീത ആൽബം 'ഉൾപ്രവാസം' പുറത്തിറങ്ങി.

രോഗകാലത്തിന്റെ നോവുകൾ നേരിട്ടറിയാവുന്ന പ്രവാസലോകത്തെ രണ്ട് മെയിൽ നഴ്സുമാരാണ് ഗാനത്തിന് വരികളും സംഗീതവുമൊരുക്കിയത്. ഖത്തറിൽ ജോലിചെയ്യുന്ന ഷിജു ആർ. കാനായിയുടെ വരികൾക്ക് ദേവാനന്ദ് കൂടത്തിങ്കൽ സംഗീതം നൽകി. കെ.കെ. നിഷാദ് ആലപിച്ച ഗാനത്തിന് പയ്യന്നൂർ സ്വദേശി മിഥുൻ മിത്വയാണ് ദൃശ്യാവിഷ്‌കാരം നൽകി സംവിധാനം നിർവഹിച്ചത്. മനോജ് കെ. സേതു ഛായാഗ്രഹണവും എഡിറ്റിംഗും നിർവഹിച്ചു. ഡോ. സുധി, പ്രജ്ഞ എന്നിവരാണ് അഭിനേതാക്കൾ. ഗാനത്തിന്റെ ലിങ്ക് യുട്യൂബിൽ ലഭ്യമാണ്.