കാസർകോട്: സമ്പർക്കം വഴി 11 പേർക്കടക്കം ഇന്നലെ കാസർകോട്ട് കൊവിഡ് സ്ഥിരീകരിച്ചത് 17 ആളുകൾക്ക്. രോഗബാധിതരിൽ മൂന്നു പേർ വിദേശത്ത് നിന്നെത്തിയവരും മൂന്നു പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരുമാണെന്ന് ഡി എം ഒ ഡോ ഒ. വി രാംദാസ് അറിയിച്ചു.
കാസർകോട് ടൗണിൽ ഒരേ പച്ചക്കറി കടയിൽ ജോലി ചെയ്യുന്ന 22, 24 വയസുള്ള ചെങ്കള സ്വദേശികൾ, 46,28 വയസുള്ള മധുർ സ്വദേശികൾ, കാസർകോട് ഒരു കുടുംബത്തിലെ 21(പുരുഷൻ), 41(സ്ത്രി), ആറ് വയസുള്ള ആൺകുഞ്ഞിനും കാസർകോട് ടൗണിൽ ഫ്രൂട്സ് കട നടത്തുന്ന 25 വയസുള്ള കാസർകോട് സ്വദേശി, കാസർകോട് കാർ ഷോറുമിൽ ജോലി ചെയ്യുന്ന 35 വയസുള്ള മുളിയാർ സ്വദേശിയ്ക്കും ആരോഗ്യ പ്രവർത്തകയായ 25 വയസുള്ള ചെങ്കള സ്വദേശിനിയ്ക്കും ജൂൺ 29 ന് മംഗളൂരുവിൽ നിന്നു വന്ന 50 വയസുള്ള ചെങ്കള സ്വദേശിയ്ക്കും ഇദ്ദേഹത്തിന്റെ 20 വയസുള്ള മകൾക്ക് (സമ്പർക്കം) എന്നിവർക്കും. ജൂലായ് ഏഴിന് വന്ന 25 വയസുള്ള കുംബഡാജെ സ്വദേശിനി, ജൂൺ 25 ന് വന്ന 30 വയസുള്ള ദേലംപാടി സ്വദേശി (ഇരുവരും സൗദിയിൽ നിന്നെത്തിയവർ),ജൂൺ 25 ന് അബുദാബിയിൽ നിന്നെത്തിയ 50 വയസുള്ള തൃക്കരിപ്പൂർ സ്വദേശി എന്നിവർക്കും. ജൂൺ 22 ന് യുപിയിൽ നിന്നെത്തിയ കുമ്പളയിൽ തയ്യൽ കടയിൽ ജോലിചെയ്യുന്ന 38 വയസുള്ള യു പി സ്വദേശി, ജൂൺ 27 ന് ബംഗളൂരുവിൽ നിന്ന് കാറിൽ എത്തിയ 23 വയസുള്ള മൊഗ്രാൽപുത്തൂർ സ്വദേശി എന്നിവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
നാല് പേർക്ക് കോവിഡ് നെഗറ്റീവ്
കാസർകോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മൂന്നു പേർക്കും കണ്ണൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ടായിരുന്ന ഒരാൾക്കും രോഗം ഭേദമായി. 34 വയസുള്ള മംഗൽപാടി സ്വദേശി, 43 വയസുള്ള തൃക്കരിപ്പൂർ സ്വദേശി (ഇരുവരും കുവൈത്ത്), 43 വയസുള്ള മംഗൽപാടി പഞ്ചായത്ത് സ്വദേശി(മഹാരാഷ്ട്ര)എന്നിവർക്കും 27 വയസുള്ള മടിക്കൈ പഞ്ചായത്ത് സ്വദേശി( ഡെൽഹി)
നിരീക്ഷണത്തിൽ 6712
വീടുകളിൽ 6146
സ്ഥാപന നീരിക്ഷണത്തിൽ 566
പരിശോധനാഫലം കാത്ത് 826 പേർ