പയ്യന്നൂർ: കുടുംബശ്രീ സി.ഡി.എസ് നേതൃത്വത്തിൽ രക്തദാനസേന രൂപീകരിച്ചു. കരിവെള്ളൂർ -പെരളം ഗ്രാമ പഞ്ചായത്ത്‌ കുടുംബശ്രീ

സി.ഡി.എസ്, പയ്യന്നൂർ സഹകരണ ആശുപത്രിയിലെ രക്തബാങ്കുമായി സഹകരിച്ചാണ് 'ഹൃദ്യം 'രക്തദാനസേന രൂപീകരിച്ചത്. കരിവെള്ളൂർ സി.ഡി.എസിന്റെ തനത് പരിപാടിയായി ആരംഭിച്ച രക്തദാന സേനയിൽ നൂറോളം യുവതികൾ സ്വമേധയാ അംഗങ്ങളായി. രക്തദാനസേനയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം. രാഘവൻ നിർവഹിച്ചു. സഹകരണ ആശുപത്രി സെക്രട്ടറി കെ.വി. സന്തോഷ്‌, പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ പി. ചന്ദ്രൻ, സി.ഡി.എസ് ചെയർപേഴ്സൺ കെ.പി. ഗീത, അസിസ്റ്റന്റ് സെക്രട്ടറി

എം. ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു.