kannur-uni

സീറ്റ് വർദ്ധനവിന് അപേക്ഷിക്കാം

സർവകലാശാലയ്ക്ക് കീഴിലെ ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ ബിരുദ, ബിരുദാനന്തര ബിരുദ സീറ്റ് വർദ്ധനവിന് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷകൾ 16ന് വൈകിട്ട് 5 മണിക്ക് മുമ്പായി registrar@kannuruniv.ac.in എന്ന ഇമെയിൽ വിലാസത്തിൽ അയയ്ക്കുക.

പരീക്ഷ

വിവിധ ക്യാംപസുകളിലെ രണ്ടാം സെമസ്റ്റർ റെഗുലർ/ സപ്ലിമെന്ററി (മേയ് 2020) പരീക്ഷകൾ 23 ന് ആരംഭിക്കും. എം.എ ഹിസ്റ്ററി, എം.പി.എഡ്., എം.എഡ്., എം.സി.എ., എം. ബി.എ., എം.എസ്‌സി. മൈക്രോബയോളജി/ ബയോകെമിസ്റ്റ്രി/ കംപ്യൂട്ടർ സയൻസ്/ ക്ലിനിക്കൽ ആൻഡ് കൗൺസലിംഗ് സൈക്കോളജി പരീക്ഷകൾ ആഗസ്റ്റ് 5 ന് ആരംഭിക്കും.

വാക്ക് ഇൻ ഇന്റർവ്യൂ

അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ തസ്തികയിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അപേക്ഷിക്കേണ്ട അവസാന തീയതി 17. അഭിമുഖ തീയതി 22