കാസർകോട് ജില്ലയിൽ ഒറ്റദിവസം തന്നെ 11 കൊവിഡ് 19 സമ്പർക്ക കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ എ .വി. രാംദാസ്.കാസർകോട് നഗരത്തിലെ പച്ചക്കറിക്കടയിൽ ജോലി ചെയ്യുന്ന നാല് പേർക്കും തൊട്ടടുത്ത ഫ്രൂട്സ് കടയിൽ ജോലി ചെയ്യുന്ന ഒരാൾക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.