കണ്ണൂർ: വിദേശത്ത് നിന്നെത്തിയ ഒൻപതും അന്യസംസ്ഥാനത്ത് നിന്നെത്തിയ പതിമൂന്നുമടക്കം കണ്ണൂരിൽ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 23 പേർക്ക്. വിദേശത്തു നിന്നെത്തിയവരിൽ ഒരാൾ കർണാടക സ്വദേശിയാണ്. ഒരു സി.ഐ.എസ്.എഫ് ജീവനക്കാരനും രോഗം ബാധിച്ചവരിൽ പൊടുന്നു. അതെ സമയം വിവിധ ആശുപത്രികളിൽ ചികിൽസയിലായിരുന്ന 13 കണ്ണൂർ സ്വദേശികൾ ഇന്നലെ രോഗമുക്തരായി.
ജൂൺ 24ന് കുവൈറ്റിൽ നിന്ന് ജെ9 1415 വിമാനത്തിലെത്തിയ പാട്യം സ്വദേശിയായ 42കാരൻ, റിയാദിൽ നിന്നുള്ള എഐ 1934 വിമാനത്തിലെത്തിയ കർണാടക സ്വദേശിയായ 43കാരൻ, 25ന് ഖത്തറിൽ നിന്ന് 6ഇ 9381 വിമാനത്തിലെത്തിയ ചൊക്ലി സ്വദേശിയായ 44കാരൻ (ഇപ്പോൾ താമസം പാട്യത്ത്), മയ്യിൽ സ്വദേശി 38കാരൻ (ഇപ്പോൾ താമസം അഞ്ചരക്കണ്ടിയിൽ), ജൂലായ് രണ്ടിന് കുവൈറ്റിൽ നിന്നുള്ള ഗോ എയറിന്റെ ചാർട്ടേഡ് വിമാനത്തിലെത്തിയ മുണ്ടേരി കാഞ്ഞിരോട് സ്വദേശി 43കാരൻ, കരിപ്പൂർ വിമാനത്താവളം വഴി ജൂൺ 21ന് റാസൽ ഖൈമയിൽ നിന്ന് സ്‌പൈസ് ജെറ്റ് 9040 വിമാനത്തിലെത്തിയ കൂത്തുപറമ്പ് മൂര്യാട് സ്വദേശി 24കാരൻ, 23ന് ബഹ്‌റൈനിൽ നിന്ന് ഗൾഫ് എയർ വിമാനത്തിലെത്തിയ മലപ്പട്ടം സ്വദേശി 62കാരൻ, 24ന് സൗദി അറേബ്യയിൽ നിന്ന് എസ്വി 3746 വിമാനത്തിലെത്തിയ പായം സ്വദേശി 46കാരൻ, ജൂലായ് നാലിന് സൗദിയിൽ നിന്ന് എസ് .വി 3892 വിമാനത്തിലെത്തിയ മാങ്ങാട്ടിടം സ്വദേശി 30കാരൻ എന്നിവരാണ് വിദേശത്ത് നിന്നെത്തിയവർ.
ബെംഗളൂരുവിൽ നിന്ന് ജൂൺ 30ന് എത്തിയ കോളയാട് സ്വദേശികളായ മൂന്ന്, ഏഴ്, നാല് വീതം വയസുള്ള കുട്ടികൾ, 29കാരി, ജൂലായ് ഒന്നിന് എത്തിയ ചിറ്റാരിപ്പറമ്പ് സ്വദേശികളായ മൂന്നുപേർ, മൂന്നിന് എത്തിയ ന്യൂമാഹി സ്വദേശി 40കാരൻ, അഞ്ചിന് എത്തിയ ചെമ്പിലോട് സ്വദേശി 23കാരി, എടക്കാട് സ്വദേശി 31കാരൻ, ചിറ്റാരിപ്പറമ്പ് സ്വദേശി 53കാരൻ, ഡൽഹിയിൽ നിന്ന് ജൂൺ 30ന് മംഗള ലക്ഷദ്വീപ് എക്സ്പ്രസിൽ എത്തിയ 29കാരനായ ശ്രീകണ്ഠപുരം സ്വദേശി , രാജസ്ഥാനിൽ നിന്ന് രണ്ടിന് ബെംഗളൂരു വഴി 6ഇ 7974 വിമാനത്തിൽ കണ്ണൂരിലെത്തിയ 27കാരനായ പെരളശ്ശേരി സ്വദേശി എന്നിവരാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവർ.31കാരനായ പാലക്കാട് സ്വദേശി സിഐഎസ്എഫ് ഉദ്യോഗസ്ഥനും കൊവിഡ് ബാധിച്ചു.

അഞ്ചരക്കണ്ടിയിലെ ജില്ലാ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററിൽ ചികിത്സയിലായിരുന്ന നാല് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ, പെരളശ്ശേരി സ്വദേശി 58കാരൻ, കൊട്ടിയൂർ സ്വദേശി 36കാരൻ, മൊകേരി സ്വദേശി 41കാരി, കൂത്തുപറമ്പ് സ്വദേശി 30കാരൻ, പാപ്പിനിശ്ശേരി സ്വദേശി 36കാരൻ, ചിറയ്ക്കൽ സ്വദേശി 30കാരൻ, കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പിണറായി സ്വദേശി 56കാരൻ, തില്ലങ്കരി സ്വദേശി ഒരു വയസ്സുകാരി, ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ ചികിത്സയിലായിരുന്ന ഒരു സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥൻ എന്നിവരാണ് ഇന്നലെ രോഗം ഭേദമായി ആശുപത്രി വിട്ടത്.

ഇന്നലെ രോഗമുക്തി 13
കൊവിഡ‌് ബാധിച്ചത് 666

ഭേദമായത് 375

നിരീക്ഷണത്തിൽ 25103