കണ്ണൂർ: കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിലേക്ക് മാർച്ച് നടത്തിയ കെ.. സുധാകരൻ എം.പി, ഷാഫി പറമ്പിൽ എം. എൽ.. എ എന്നിവർക്കെതിരെ പിണറായി പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന പതിനഞ്ചോളം നേതാക്കൾക്കും നൂറോളം പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇന്നലെ രാവിലെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തർ മുഖ്യമന്ത്രിയുടെ പിണറായിലെ വീട്ടിലേക്ക് മാർച്ച് നടത്തിയത്.
കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചും സമരം നടത്തുമെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത കെ.. സുധാകരൻ എം..പി പറഞ്ഞിരുന്നു. സർക്കാർ നീതികേട് കാണിച്ചാൽ കൊവിഡ് നിർദേശങ്ങൾ ലംഘിച്ചും കൊവിഡ് നിയന്ത്രണങ്ങളും നടപടികളും വലിച്ചെറിഞ്ഞ് പ്രക്ഷോഭത്തിന്റെ തീച്ചൂളയിലേക്ക് സംസ്ഥാനത്തെ നയിക്കുമെന്നുമാണ് സുധാകരൻ പറഞ്ഞത്.