കണ്ണൂർ:ടെക്സ്റ്റൈൽ കോർപ്പറേഷനും എട്ട് സ്പിന്നിംഗ് മില്ലുകളും ഉൾപ്പെടെ കെടുകാര്യസ്ഥതയും ധൂർത്തും മൂലം നഷ്ടത്തിലോടുന്ന 26 പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കാൻ പ്രവർത്തന മൂലധനമായി 30 കോടി രൂപ സർക്കാർ അനുവദിച്ചു.
മൂന്നുവർഷമായി നഷ്ടത്തിലായ കേരള സ്‌റ്റേറ്റ് ടെക്സ്റ്റൈൽ കോർപ്പറേഷന് മൂന്ന് കോടിയും സർക്കാരിന് വൻ ബാദ്ധ്യതയായ ടെക്സ്‌ഫെഡിന്റെ എട്ട് സ്പിന്നിംഗ് മില്ലുകൾക്ക് 3.75 കോടിയും അനുവദിച്ചിട്ടുണ്ട്. ആലപ്പി, കൊല്ലം, തൃശൂർ, മലപ്പുറം, കണ്ണൂർ സ്പിന്നിംഗ് മില്ലുകൾ, കുറ്റിപ്പുറം മാൽക്കോടെക്സ്, കോട്ടയം പ്രിയദർശിനി മിൽ എന്നിവയ്‌ക്ക് 50 ലക്ഷം വീതവും മാള കരുണാകരൻ സ്മാരക മില്ലിന് 25 ലക്ഷവുമാണ് അനുവദിച്ചത്. ഈ മില്ലുകളുടെ വാർഷിക നഷ്ടം രണ്ട് മുതൽ ആറു കോടി വരെയാണ്. വ്യവസായ വകുപ്പിന്റെ നിയന്ത്രണത്തിലുള്ളതും നഷ്ടത്തിൽ ഓടുന്നതുമായ സീതാറാം ടെക്സ്റ്റൈൽസിനും ട്രിവാൻഡ്രം സ്പിന്നിംഗ് മില്ലിനും 50 ലക്ഷം വീതം നൽകിയിട്ടുണ്ട്.
നഷ്ടക്കണക്ക്
കണ്ണൂർ മിൽ 10.08 കോടി
മലപ്പുറം മിൽ 4.65 കോടി
മാൽക്കോടെക്സ് 8.18 കോടി
പ്രിയദർശിനി 5.33 കോടി
ആലപ്പി മിൽ 7.35 കോടി.
മറ്റു പൊതുമേഖല സ്ഥാപനങ്ങൾക്കും സഹായം
ട്രാവൻകൂർ സിമൻറ്സ് - 2 കോടി
കേരള മിനറൽസ് ഡവലപ്മെൻറ് കോർപറേഷൻ - 50 ലക്ഷം
കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിംഗ് കമ്പനി- 3 കോടി
ട്രാക്കോ കേബിൾ കമ്പനി- 3 കോടി
യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ്- 1.5 കോടി
ഓട്ടോ കാസ്റ്റ് - 2 കോടി
കേരള ഓട്ടോ മൊബൈൽസ് ലിമിറ്റഡ് -2 കോടി
മെറ്റൽ ഇൻഡസ്ട്രീസ് - 1 കോടി
കേരള ക്ളേയ്സ് ആൻഡ് സിറാമിക് പ്രോഡ്ക്ട്സ് -75 ലക്ഷം
കേരള ഹാൻഡിക്രാഫ്റ്റ്സ് കോർപറേഷൻ 1.5 കോടി