തളിപ്പറമ്പ്: കൊവിഡ് പ്രതിരോധ നിർദ്ദേശം ലംഘിച്ച് അനുമതിയില്ലാതെ പ്രതിഷേധ പ്രകടനം നടത്തിയ 107 പേർക്കെതിരെ തളിപ്പറമ്പ് പൊ ലീസ് കേസെടുത്തു. സർക്കാർ പുറപ്പെടുവിച്ച കൊറോണ പ്രതിരോധ നിർദ്ദേശം ലംഘിച്ച് പ്രകടനം നടത്തിയതിനാൽ 10,000 രൂപ പിഴയും ഒരു വർഷം വരെ തടവും ലഭിക്കാവുന്ന വകുപ്പുകളാണ് ഇവരുടെ പേരിൽ ചുമത്തിയിരിക്കുന്നത്.

കണ്ണൂരിൽ യൂത്ത്ലീഗ് പ്രവർത്തകർക്ക് നേരെ നടന്ന പൊലീസ് ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് തളിപ്പറമ്പിൽ പ്രതിഷേധ പ്രകടനം നടത്തിയ പി.സി. നസീർ, ഓലിയൻ ജാഫർ, എൻ.യു. ഷഫീക്ക്, മുസ്തഫ കുറ്റിക്കോൽ, റാഷിദ് പുളിമ്പറമ്പ്, ഇല്യാസ് പുഷ്പഗിരി, സഫ്വാൻ കുറ്റിക്കോൽ, അൻഷാദ് ഏഴാംമൈൽ, ഇർഫാൻ, നൗഷാദ് എന്നിവരുടെയും കണ്ടാലറിയാവുന്ന 50 പേർക്കെതിരെയും ചപ്പാരപ്പടവിൽ നടത്തിയ പ്രകടനത്തിൽ അലി മംഗര, ഇർഫാൻ പെരുമളാബാദ്, ഉവൈസ്, ഷെരീഫ് മംഗര, ഉനൈസ് എരുവാട്ടി, പി സി ജലീൽ, ജാസിർ പെരുവണ, ആസിഫ് ചപ്പാരപ്പടവ്, സലിം പടപ്പേങ്ങാട്, അബൂബക്കർ പെരുവണ, ഉനൈസ് തോട്ടിക്കൽ, ഷമീം എരുവാട്ടി, യൂനുസ് ചപ്പാരപ്പടവ്, ഹാഷിർ, ആഷിഖ് തടിക്കടവ്, മുബഷീർ പടപ്പേങ്ങാട്, അഫ്സൽ തിട്ടിക്കൽ എന്നിവരുടെയും കണ്ടാലറിയാവുന്ന 30 പേർക്കുമെതിരെയാണ് കേസ്.