കാസർകോട്: സമ്പർക്കത്തിലൂടെ 7 പേർക്കടക്കം കാസർകോട് ജില്ലയിൽ ഇന്നലെ 18 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ജൂൺ 27 ന് ബംഗളൂരുവിൽ നിന്ന് കാറിൽ വന്ന 38,36 വയസുള്ള മൊഗ്രാൽപൂത്തൂർ സ്വദേശികൾ, 29 ന് കാറിൽ വന്ന 58 വയസുള്ള മെഗ്രാൽപുത്തൂർ സ്വദേശി, ജൂൺ 16 ന് ട്രെയിനിൽ വന്ന മംഗൽപാടി സ്വദേശി (ഇരുവരും മഹാരാഷ്ട്രയിൽ നിന്നെത്തിയവർ) ജൂൺ 13 ന് വന്ന 36 വയസുള്ള മംഗൽപാടി സ്വദേശി, ജൂൺ 29 ന് വന്ന 47 വയസുള്ള ഉദുമ സ്വദേശി (ഇരുവരും ഖത്തറിൽ നിന്ന് വന്നവർ) ജൂൺ 27 ന് വന്ന 25 വയസുള്ള കാസർകോട് സ്വദേശി, ജൂൺ 25 ന് വന്ന 33 വയസുള്ള കാഞ്ഞങ്ങാട് സ്വദേശി( ഇരുവരും ദുബായിൽ നിന്ന് വന്നവർ),ജൂൺ 24 ന് കുവൈത്തിൽ നിന്ന് വന്ന 39 വയസുള്ള കള്ളാർ പഞ്ചായത്ത് സ്വദേശിനി, ജൂലായ് നാലിന് സൗദിയിൽ നിന്ന് വന്ന 58 വയസുള്ള തൃക്കരിപ്പൂർ സ്വദേശി, ഒന്നിന് സൗദിയിൽ നിന്ന് വന്ന 32 വയസുള്ള പിലിക്കോട് സ്വദേശി എന്നിവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

സമ്പർക്കം ഇങ്ങനെ

ജൂലായ് 2ന് രോഗം ബാധിച്ചയാളിൽ നിന്ന് -മംഗൽപാടിയിലെ 74, 21 വയസുള്ള സ്ത്രീകൾ, മൂന്ന് വയസുള്ള പെൺകുട്ടിക്കും കുമ്പളയിലെ 19 വയസുകാരന്

ജൂലായ് 2 ന് പോസിറ്റീവായ ആളുടെ സമ്പർക്കം

മീഞ്ചയിലെ 43 വയസുള്ള സ്ത്രിയ്ക്കും, വോർക്കാടിയിലെ 10 വയസുള്ള പെൺകുട്ടിയ്ക്കും

(ജൂൺ 5 ന് പോസിറ്റീവായ ലാബ് ടെക്നീഷ്യന്റെ സമ്പർക്കം )

മംഗൽപാടിയിലെ ഒരു വയസുള്ള പെൺകുഞ്ഞിന്