ചെറുവത്തൂർ: കൊവിഡ് 19 ന്റെ സമ്പർക്കം മൂലമുള്ള സാമൂഹ്യ വ്യാപനം തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ മത്സ്യബന്ധന തുറമുഖങ്ങളും മത്സ്യ വിൽപ്പന കേന്ദ്രങ്ങളും രണ്ടു ദിവസം അടച്ചിടാൻ തീരുമാനം. എം.രാജഗോപാലൻ എം.എൽ.എ.യുടെ സാന്നിദ്ധ്യത്തിൽ നടന്ന യോഗത്തിൽ ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ പി.വി.സതീശനാണ് തീരുമാനം അറിയിച്ചത്. മടക്കര തുറമുഖത്ത് എത്തുന്നവർ കൊവിഡ് പ്രോട്ടോക്കാൾ ലംഘിക്കുന്നത് സംബന്ധിച്ചുള്ള പ്രശ്നം ചർച്ച ചെയ്യാൻ ചെറുവത്തൂരിലാണ് ജില്ലാ ഹാർബർ മാനേജിംഗ് സൊസൈറ്റി യോഗം ചേർന്നത്.