കാസർകോട്: കാസർകോട് നഗരസഭയിലെ 4 വാർഡുകളടക്കം ജില്ലയിലെ 81 വാർഡുകൾ കണ്ടെയിൻമെന്റ് സോണുകളിൽ ഉൾപ്പെടുത്തി. ഈ പ്രദേശങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലയിലെ 3 നഗരസഭകളിലെയും 24 പഞ്ചായത്തുകളിലുമായി 81 വാർഡുകളിലാണു പ്രത്യേക നിയന്ത്രണം ഏർപ്പെടുത്തിയത്.പഞ്ചായത്തുകളും വാർഡുകളും.ജില്ലയിലെ 81 വാർഡുകൾ കണ്ടെയിൻമെന്റ് സോണുകളിൽ ഉൾപ്പെടുത്തി. കാസർകോട് നഗരത്തിലെ മാർക്കറ്റ് പൊലീസ് അടച്ചുപൂട്ടി. കാസർകോട് നഗരസഭ 11, 14, 22, 29, അജാനൂർ 4, 13, 18, 20, 21, ചെമ്മനാട് 7, 13, ചെങ്കള 6, 13, 16, കാഞ്ഞങ്ങാട് 29, 37, 40, 43, കാറഡുക്ക 4, 7, 10, 14, കോടോം ബേളൂർ 4, 7, 8, കുമ്ബള 3, 6, 14, 15, 20, മധൂർ 6,7, മടിക്കൈ 2, 12, മംഗൽപാടി 2,3,12,13, 15,17, 19, 21, മഞ്ചേശ്വരം 6, 9,10,12,19,20, മൊഗ്രാൽപുത്തൂർ 1, 14, മുളിയാർ 1, 14, നീലേശ്വരം 5,19, 22, 32, പടന്ന 12, പള്ളിക്കര 4, 14,16,19, പുല്ലൂർ പെരിയ 1,6, തൃക്കരിപ്പൂർ 1, 4, ഉദുമ 5, 6, 21, വലിയപറമ്പ് 4, 7, 10, 13, വോർക്കാടി 6, 11, ബദിയടുക്ക 12, എൻമകജെ 4, ബേഡഡുക്ക 3, മീഞ്ച 2,10,13. പൈവളികെ 15 എന്നീ വാർഡുകളാണ് കണ്ടെയ്ൻമെന്റ് സോണിൽ ഉൾപെടുത്തിയത്.