കണ്ണൂർ: ജില്ലയിൽ 19 പേർക്ക് ഇന്നലെ കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇവരിൽ അഞ്ചു പേർ വിദേശ രാജ്യങ്ങളിൽ നിന്നും ഒൻപതു പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. ഡി.എസ്.സി ഉദ്യോഗസ്ഥരായ നാല് പേർക്കും സമ്പർക്കം മൂലം ഒരാൾക്കും രോഗം സ്ഥിരീകരിച്ചു. കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഒരാൾ രോഗമുക്തനായി.
കരിപ്പൂർ വിമാനത്താവളം വഴി ജൂൺ 19ന് ഷാർജയിൽ നിന്ന് ജി9 456 വിമാനത്തിലെത്തിയ കോടിയേരി സ്വദേശിയായ 50കാരൻ, 25ന് ഷാർജയിൽ നിന്ന് ജി9 454 വിമാനത്തിൽ എത്തിയ മുണ്ടേരി സ്വദേശിയായ 40കാരൻ, ജൂലൈ മൂന്നിന് സൗദി അറേബ്യയിൽ നിന്ന് എസ്ജി 9557 വിമാനത്തിലെത്തിയ ചൊക്ലി സ്വദേശിയായ 60കാരൻ, ജൂലായ് 10ന് ദമാമിൽ നിന്ന് എസ്വി 3892 വിമാനത്തിലെത്തിയ പടിയൂർ സ്വദേശിയായ 43കാരൻ, കണ്ണൂർ വിമാനത്താവളം വഴി ജൂൺ 27ന് ഷാർജയിൽ നിന്ന് ജി9 0699 വിമാനത്തിൽ എത്തിയ മുണ്ടേരി സ്വദേശിയായ 30കാരൻ എന്നിവരാണ് വിദേശത്ത് നിന്നെത്തിയവർ.
ബെംഗളൂരുവിൽ നിന്ന് ജൂൺ 24ന് എത്തിയ ചിറക്കൽ സ്വദേശിയായ 32കാരൻ, 30ന് എത്തിയ ചെമ്പിലോട് സ്വദേശിയായ 29കാരി, ജൂലായ് അഞ്ചിന് എത്തിയ തൃപ്പങ്ങോട്ടൂർ സ്വദേശികളായ 28കാരി, 12 വയസുകാരി, ഒരു വയസുകാരൻ, 8ന് എത്തിയ കൂത്തുപറമ്പ് സ്വദേശിയായ 45കാരൻ, ഹൈദരാബാദിൽ നിന്ന് കണ്ണൂർ വിമാനത്താവളം വഴി ജൂലായ് 1ന് 6ഇ 7225 വിമാനത്തിലെത്തിയ വേങ്ങാട് സ്വദേശികളായ 19കാരി, 16കാരൻ, അഹമ്മദാബാദിൽ നിന്ന് ജൂൺ 27ന് എത്തിയ പാനൂർ സ്വദേശി 39കാരൻ എന്നിവരാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവർ.
ഉത്തരാഖണ്ഡ് സ്വദേശികളായ രണ്ട് പേർ, കൊല്ലം സ്വദേശി, ബീഹാർ സ്വദേശി എന്നിവരാണ് പുതുതായി രോഗം സ്ഥിരീകരിച്ച ഡി.എസ്.സി ഉദ്യോഗസ്ഥർ. കുന്നോത്ത്പറമ്പ് സ്വദേശി 70കാരനാണ് സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചത്.കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ചെമ്പിലോട് സ്വദേശി 63കാരനാണ് ഇന്നലെ രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങിയത്.
ഇതുവരെ - 687
ഭേദമായത് -376